പ്രളയത്തിന്റെ ഇരട്ട ആഘാതത്തില്‍ നിന്ന് മുക്തനാകാതെ മുഹമ്മദ് കുഞ്ഞ്
ആലുവ: മഹാപ്രളയം വിതച്ച ഇരട്ട ആഘാതത്തില്‍ നിന്ന് മുക്തനാകതെ മുഹമ്മദ് കുഞ്ഞ്. നാടിനെ വിഴുങ്ങിയ മഹാപ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിനാശനഷ്ടം സംഭവിച്ച തോടൊപ്പം താന്‍ പാട്ടത്തിനെടുത്ത് നടത്തുന്ന ഏത്തവാഴകൃഷി പൂര്‍ണമായി നശിച്ചു പോയ നടുക്കത്തില്‍ നിന്നും ഹൃദ്രോഗിയായ ആലുവ യു.സി കോളജ് കടൂപ്പാടം തൈവേലിക്കകത്ത് വീട്ടില്‍ മുഹമ്മദ് കുഞ്ഞ് ഇന്നും മോചിതനായിട്ടില്ല . വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് ചെളി ഉള്‍പ്പെടെ മാലിന്യങ്ങളെല്ലാം മാറ്റി ദുരിതാശ്വാസ ക്യാംപില്‍ നിന്നും വീട്ടിലേക്ക് താമസം ആരംഭിച്ചുവെങ്കിലും തന്റെ മുന്നൂറില്‍പരം പൂര്‍ണ പാകമാകാത്ത ഏത്തവഴകുലകള്‍ എന്തുചെയ്യണമെന്നറിയാതെ വിതുമ്പുകയാണ് ഈ കര്‍ഷകന്‍.
2003 ഹൃദയാഘാതത്തെ തുടര്‍ന്ന് ബൈപാസ് സര്‍ജറിക്ക് വിധേയമായ 65കാരന് ഒരു മാസം 2000 രൂപയുടെ മരുന്ന് വേണ്ടിവരും. കൃഷിയെ സ്‌നേഹിക്കുന്ന മുഹമ്മദ് കുഞ്ഞിന് രോഗാവസ്ഥ ഒരു തടസമായിരുന്നില്ല.
വെള്ളം ദിവസങ്ങളോളം കെട്ടിക്കിടന്നതിനാല്‍ ഏത്തക്കുലകള്‍ ഭക്ഷ്യയോഗ്യമല്ലാത്ത അവസ്ഥയിലാണ്. നഷ്ടത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പിനും കൃഷി ഓഫീസര്‍ക്കും അപേക്ഷ നല്‍കാന്‍ ഒരുങ്ങുകയാണ് ഈ കര്‍ഷകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."