HOME
DETAILS
MAL
പ്രശാന്ത് ഭൂഷന്റെ ശിക്ഷ തിങ്കളാഴ്ച
backup
August 29 2020 | 19:08 PM
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണുള്ള ശിക്ഷ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് തിങ്കളാഴ്ച വിധിക്കും. മാപ്പുപറഞ്ഞാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് കോടതി പ്രശാന്ത് ഭൂഷണോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും അതിനായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നെങ്കിലും പ്രശാന്ത് ഭൂഷണ് വഴങ്ങിയിരുന്നില്ല. രണ്ടു ട്വീറ്റുകളുടെ പേരിലാണ് പ്രശാന്ത് ഭൂഷണെതിരേ സുപ്രിംകോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തത്. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."