വാട്സ്ആപ്പ് ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ ടെലികോം അതോറിറ്റി
ദുബൈ: വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്കി. അജ്ഞാതര്‍ അയയ്ക്കുന്ന വെരിഫിക്കേഷന് കോഡുകള്‍ക്ക് മറുപടി നല്‍കരുതെന്നും അധികൃതര്‍ അറിയിച്ചു. ഉപയോക്താക്കളുടെ ആവശ്യപ്രകാരം ലഭിക്കുന്ന വെരിഫിക്കേഷന് കോഡുകള്‍ക്ക് മാത്രമേ മറുപടി നല്‍കാവൂ. അല്ലാതെ ലഭിക്കുന്ന കോഡുകള്‍ അവഗണിക്കണമെന്നും ഇത്തരം കോഡുകള്‍ മറ്റൊരാള്‍ക്കും കൈമാറരുതെന്നും കോഡുകള്‍ കൈമാറുന്നത് വഴി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാനും അതിലെ ഫോട്ടോകളും വീഡിയോകളും അടക്കമുള്ള വിവരങ്ങളും ചോരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇതിന് പുറമെ വാട്സ്ആപ്പ് വഴി ലഭിക്കുന്ന ലിങ്കുകളും അറ്റാച്ച്മെന്റുകളും വഴിയും തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ട്. ഇവയും നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താനും അക്കൗണ്ട് ഹാക്ക് ചെയ്യാനും ഉദ്ദേശിച്ചുള്ളതാവാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."