പ്രവര്‍ത്തനക്ഷമമാവാതെ പറപ്പൂക്കര പഞ്ചായത്ത് ഓഫിസ്
പുതുക്കാട് : ശക്തമായ മഴയില്‍ വെള്ളക്കെട്ടിലായ പറപ്പൂക്കര പഞ്ചായത്ത് ഓഫീസ് പൂര്‍വസ്ഥിതിയിലായില്ല. ഓഫീസും കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും താറുമാറായി.
ഓഫീസ് രേഖകളും പ്രമാണങ്ങളും നശിച്ചു. ഓഫീസില്‍ ആറടിയോളം ഉയരത്തില്‍ വെള്ളക്കെട്ടുണ്ടായിരുന്നു.
പറപ്പൂക്കര പഞ്ചായത്തിന്റെ നാലില്‍ മൂന്നു ഭാഗവും വെള്ളത്തിനടിയിലായിരുന്നു.
ദേശീയപാതയൊഴികെ പഞ്ചായത്ത് പരിധിയില്‍ വരുന്ന എല്ലാ റോഡുകളും വെള്ളം കയറിയ നിലയിലായിരുന്നു.
പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള വി.ഇ.ഒ. ഓഫീസ്, അസി.എഞ്ചിനീയറുടെ ഓഫീസ്, കുടുംബശ്രീ, തൊഴിലുറപ്പ് ഓഫീസുകളും വെള്ളത്തിനടിയിലായി. പഞ്ചായത്തിലെ 12 അംഗണവാടികളും വെള്ളക്കെട്ടിലായതോടെ രേഖകളും കുട്ടികള്‍ക്കുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും നശിച്ചിരുന്നു. വെള്ളം ഇറങ്ങിയതോടെ നനഞ്ഞു കുതിര്‍ന്ന ഫയലുകള്‍ നിരത്തിയിട്ട് ഉണക്കിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ജീവനക്കാര്‍.
വിലപ്പെട്ട രേഖകളെല്ലാം നശിച്ചുപോയതായി കരുതുന്നു. പഞ്ചായത്ത് ഓഫീസ് താല്‍ക്കാലികമായി നന്തിക്കര തേജസ് ഓഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."