HOME
DETAILS
MAL
സ്വര്‍ണമാല തട്ടിപ്പറിച്ച കേസിലെ പ്രതിക്കെതിരേ നിരവധി കേസുകള്‍
backup
July 21 2016 | 02:07 AM
കാസര്‍കോട്: യുവതിയുടെ മാല തട്ടിപ്പറിച്ചെടുത്ത സംഭവത്തില്‍ പിടിയിലായ കോഴിക്കോട് കൂറപ്പോയിലെ അബ്ദുല്‍ നിസാര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ചട്ടഞ്ചാല്‍ അര്‍ബന്‍ കോപറേറ്റിവ് ബാങ്കിലെ ജീവനക്കാരിയായ നബിതയുടെ നാലര പവന് സ്വര്‍ണമാല ഏപ്രില്‍ 26നാണ് നിസാറും മറ്റൊരാളും ചേര്‍ന്നു തട്ടിപ്പറിച്ചെടുത്തത്. ഈ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മറ്റൊരു കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് അബ്ദുല്നിസാറിനെ കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്തത്. കാസര്‍കോട്ടെ കേസുമായി ബന്ധപ്പെട്ട് നിസാറിനെ കസ്റ്റഡിയില്‍ കിട്ടുന്നതിന് ഹരജി നല്‍കിയതിനെ തുടര്‍ന്ന് കാസര്‍ക്കോട് എസ്.ഐ മോഹനന്റെ കസ്റ്റഡിയില്‍ ഇയാളെ വിട്ടു കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."