HOME
DETAILS

ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന ആശങ്കയുമായി അധ്യാപകരും വിദ്യാര്‍ഥികളും

  
backup
April 26 2019 | 22:04 PM

%e0%b4%9c%e0%b5%81%e0%b4%ae%e0%b5%81%e0%b4%85-%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%99


കോഴിക്കോട്: കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷ പുതുക്കിയ പരീക്ഷാ തിയതി പ്രകാരം വന്ന സമയക്രമം കാരണം ജുമുഅ നിസ്‌കാരത്തിന് തടസം നേരിടുമെന്ന ആശങ്കയുമായി വിദ്യാര്‍ഥികളും അധ്യാപകരും രംഗത്ത്. പുതുക്കിയ തിയതി പ്രകാരം മെയ് 2 വ്യാഴം, 3 വെള്ളി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 12.30 വരെയാണ് പരീക്ഷയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ വെള്ളിയാഴ്ചത്തെ പേപ്പര്‍ രണ്ട് മാത്തമാറ്റിക്‌സിന്റെ സമയം പുന: ക്രമീകരിക്കണമെന്ന ആവശ്യവുമായാണ് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തിയിരിക്കുന്നത്. 12.30 ന് പരീക്ഷ അവസാനിക്കുമെങ്കിലും വിദ്യാര്‍ഥികളില്‍ നിന്നും ഉത്തരം രേഖപ്പെടുത്തിയ ഒ.എം.ആര്‍ ഷീറ്റ് ശേഖരിച്ച ശേഷം സോര്‍ട്ട് ചെയ്യാന്‍ ഏകദേശം 15 മിനുറ്റോളം എടുക്കും. ഇതിന് ശേഷം മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഹാളിന് പുറത്തേക്ക് കടക്കാനാവുകയുള്ളൂ. കൂടാതെ ഇവയെല്ലാം ശേഖരിച്ച ശേഷം ഡ്യൂട്ടിയിലുള്ള അധ്യാപകര്‍ കേന്ദ്രങ്ങളിലെ കണ്‍ട്രോള്‍റൂമിലെത്തി പരീക്ഷാ ചീഫുമാരെ ഉത്തരക്കടലാസുകള്‍ ഏല്‍പിച്ച് ഒപ്പ് വെക്കാനും 15 മിനുറ്റോളം എടുക്കും. ഉത്തര പേപ്പര്‍ തിരിച്ചേല്‍പ്പിക്കുന്ന പ്രക്രിയ അവസാനിക്കുമ്പോഴേക്കും ഒരു മണി കഴിയുമെന്നും ഇത് കാരണം വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുമെന്നുമാണ് അധ്യാപകര്‍ നല്‍കുന്ന വിശദീകരണം.


നേരത്തെ ഏപ്രില്‍ 27, 28 തിയതികളിലായിരുന്നു പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് കാരണമാണ് തിയതി വീണ്ടും മാറ്റിയത്. ഇതോടെ ഇനിയും തിയതിയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചതായി അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. അതേസമയം വെള്ളിയാഴ്ച നടത്തുന്ന പരീക്ഷയുടെ സമയം 10 മണിയില്‍ നിന്നും 9മണിയിലേക്ക് മാറ്റി പുന: ക്രമീകരിച്ചാല്‍ ജുമുഅ നിസ്‌കാരത്തിന് പോകാന്‍ കൂടുതല്‍ സൗകര്യമാകുമെന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നത്.


91807 പേര്‍ എന്‍ജിനിയറിങ്ങ് പ്രവേശന പരീക്ഷക്കായി കേരളത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്. കൂടാതെസര്‍ക്കാര്‍,സ്വാശ്രയ ഫാര്‍മസി കോളജുകളില്‍ ബി.ഫാം കോഴ്‌സില്‍ പ്രവേശനം ആഗ്രഹിക്കുന്ന 63474 വിദ്യാര്‍ഥികളും പരീക്ഷക്കെത്തുന്നുണ്ട്. ഇവര്‍ക്ക് വ്യാഴാഴ്ച നടക്കുന്ന പേപ്പര്‍ ഒന്ന് ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷ മാത്രം എഴുതിയാല്‍ മതി. ഇതോടെ സംസ്ഥാനത്ത് 11, 2163 പേരാണ് പരീക്ഷ എഴുതുന്നത്. കൂടാതെ സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും അധ്യാപകരും വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുമടക്കം 7000 ത്തോളം ഉദ്യോഗസ്ഥരെയാണ് പരീക്ഷയുടെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ 14 ജില്ലകളിലായി 325 കേന്ദ്രങ്ങളിലും, ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായി 329 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago