സ്വര്‍ണക്കടത്ത് കേസ്: അന്വേഷണസംഘത്തില്‍ വീണ്ടും മാറ്റം, സ്വപ്‌നയുടെ മൊഴി ചോര്‍ന്നതിനാലെന്ന് സൂചന
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണസംഘത്തില്‍ വീണ്ടും മാറ്റം. അസിസ്റ്റന്റ് കമ്മിഷനര്‍ എന്‍.എസ് ദേവിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്നാണ് മാറ്റിയത്. വകുപ്പ് തല അന്വേഷണത്തിനും തീരുമാനമായി.
സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ ചില ഭാഗങ്ങള്‍ ചോര്‍ന്നതില്‍ കേന്ദ്രത്തിനുണ്ടായ അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തെ മാറ്റുന്നതെന്നാണ് സൂചന. വിഷയത്തില്‍ നേരത്തെ തന്നെ ദേവ് നിരീക്ഷണത്തിലായിരുന്നു. ദേവില്‍ നിന്നാണ് സ്വപ്നയുടെ മൂന്ന് പേജുള്ള മൊഴി പുറത്തായതെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം ചോര്‍ന്നത് കസ്റ്റംസ് പരിശോധിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഉത്തരവാദികളായവരെ ഉടന്‍ കണ്ടെത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരും നല്‍കിയിരിക്കുന്ന നിര്‍ദേശം. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗില്‍ സ്വര്‍ണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനില്‍ നമ്പ്യാരും ഫോണില്‍ സംസാരിച്ചത്. നയതന്ത്രബാഗില്‍ സ്വര്‍ണം കണ്ടെത്തിയാല്‍ ഗുരുതരപ്രശ്‌നമാകും എന്നതിനാല്‍ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോണ്‍സുലര്‍ ജനറലിന് കത്ത് നല്‍കാന്‍ തന്നോട് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."