HOME
DETAILS
MAL
നീരവ് മോദിയുടെ ജാമ്യാപേക്ഷ മൂന്നാമതും തള്ളി
backup
April 26 2019 | 22:04 PM
ലണ്ടന്‍: വായ്പാതട്ടിപ്പ് കേസ് പ്രതി നീരവ് മോദിക്ക് ജാമ്യമില്ല. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ മൂന്നാമതും തള്ളിയത്. കഴിഞ്ഞ മാസമാണ് നീരവ് മോദിയെ ലണ്ടനില്‍ വച്ച് സ്കോട്ട്!ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ നീരവിനെ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹാജരാക്കിയത്. അറസ്റ്റിലായ ശേഷം വാന്ഡ്സ് വര്‍ത്ത് ജയിലിലാണ് നീരവിനെ പാര്‍പ്പിച്ചിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയിലെ ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്‍ബത്ത്‍നോട്ടാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ മാസം 29നും നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വീണ്ടും വാദം തുടങ്ങിയാല്‍ നീരവ് കോടതിയില്‍ വരില്ലെന്നും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."