HOME
DETAILS

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പുറത്താക്കുക ലക്ഷ്യമെന്ന് ശരത്പവാര്‍

  
backup
August 28 2018 | 18:08 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa-2

 

മുംബൈ: അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പുറത്താക്കുകയെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രഥമമായ ലക്ഷ്യം. അതിനുശേഷം മാത്രമേ പ്രധാനമന്ത്രിയെക്കുറിച്ച് ആലോചിക്കൂ എന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍.
രാജ്യത്തെ രക്ഷിക്കാന്‍ ബി.ജെ.പി പുറത്തുപോകുകയെന്നതാണ് അടിയന്തരാവശ്യം. അതിനുവേണ്ടി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഐക്യത്തോടെ നീങ്ങുകയാണ് വേണ്ടത്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കായിരിക്കും പ്രധാനമന്ത്രി സ്ഥാനത്തിന് അര്‍ഹതയെന്നും പവാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ താനില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയില്ലെന്നാണ് ബി.ജെ.പി പറയുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് മോദിയെ അല്ലാതെ മറ്റാരേയും ഉയര്‍ത്തിക്കാണിക്കാനില്ലെന്നും ബി.ജെ.പി പറയുന്നുണ്ട്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ലക്ഷ്യത്തെ ഉള്‍കൊണ്ട് രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും ശരത്പവാര്‍ പറഞ്ഞു. അടിയന്തരാവസ്ഥക്കു ശേഷം 1977ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കെതിരേ പ്രതിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആരേയും ഉയര്‍ത്തിക്കാണിക്കാനുണ്ടായിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം ചെറുപാര്‍ട്ടികളെല്ലാം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും മൊറാര്‍ജി ദേശായിയെ പ്രധാനമന്ത്രിയാക്കുകയും ചെയ്തുവെന്ന് പവാര്‍ പറഞ്ഞു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ ഇല്ലാതിരിക്കാന്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ സംവിധാനം കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  7 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  8 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  8 days ago