റിയാദ് വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട
റിയാദ്: വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. രാജ്യത്തേക്ക് കടത്താനായി എത്തിച്ച അഞ്ചര ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളാണ് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 360 കിലോ വരുന്ന ബിസ്കറ്റ് മിക്സ്ചര്‍ മെഷീനുള്ളില്‍ കടത്താനുള്ള ശ്രമമാണ് നടന്നതെന്ന് കസ്റ്റംസ് ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ അഖീല്‍ പറഞ്ഞു. 5,69,531 മയക്കുമരുന്ന് ഗുളികകളാണ് കണ്ടെണ്ടത്തിയത്.
നേരത്തെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലും മയക്കുമരുന്ന് വേട്ട നടന്നിരുന്നു. അന്ന് 1,14,928 ഗുളികകള്‍, 1,467 കിലോ മയക്കുമരുന്ന് എന്നിവയാണ് പിടിച്ചിരുന്നത്. മധുരപലഹാരങ്ങളുടെ 65 പൊതിയുമായി ട്രാവല്‍ ബാഗ് സ്ക്രീനിലെത്തിയപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പ്രത്യേക പരിശോധനയില്‍ 98,500 മയക്കുമരുന്ന് ഗുളികകളും ഇതേ മാര്‍ഗത്തില്‍ 16,120 ഗുളികളുമായി മറ്റൊരു ശ്രമവും മൂന്നാമതായി ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 1,465 കിലോ മദ്യവും യാത്രക്കാരനില്‍ നിന്ന് കണ്ടെണ്ടടുത്തതായി അധികൃതര്‍ അറിയിച്ചു.
മറ്റൊരു സംഭവത്തില്‍ യാത്രാക്കാരന്റെ ഷര്‍ട്ടിന്റെ കോളറില്‍ ഒളിപ്പിച്ച നിലയില്‍ 308 ട്രമഡോള്‍ ഗുളികയും കണ്ടെണ്ടത്തി. മയക്കുമരുന്ന് കേസില്‍ സഊദിയില്‍ വധശിക്ഷയാണ് ലഭിക്കുക. തൊണ്ടണ്ടി സഹിതം പിടിക്കപ്പെട്ടാല്‍ ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."