HOME
DETAILS
MAL
സാമ്പത്തിക തട്ടിപ്പ് : മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് രാജിവെക്കണമെന്ന് പ്രതിപക്ഷം
backup
July 21 2016 | 09:07 AM
കോലാലംപൂര്‍; രാജ്യത്തിന്റ പൊതുസ്വത്ത് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മലേഷ്യന്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം. അമേരിക്കന്‍ നീതി ന്യായ വകുപ്പാണ് നജീബിന്റെ വഴിവിട്ട പണമിടപാടിനെക്കുറിച്ച് വിവരം പുറത്ത് വിട്ടത്.മലേഷ്യന്‍ വികസന ബോര്‍ഡ് രൂപികരിച്ച് രാജ്യ വികസനത്തിന് നേതൃത്വം നല്‍കുന്നതിന് പകരം രാജ്യത്തെ കൊള്ളയടിക്കുകയാണ് നജീബ് ചെയ്തതെന്ന പ്രതിപക്ഷം ആരോപിച്ചു.
അമേരിക്കയില്‍ വിവിധയിടങ്ങളില്‍ നിക്ഷേപം നടത്തുകയും ആഡംബരജീവിതം നയിച്ചതിന്റെയും രേഖകളാണ് പുറത്തുവിട്ടതിലുള്ളത്. മലേഷ്യന്‍ ജനത നജീബ് രാജിവെച്ച് സുതാര്യമായ അന്വേഷണത്തിന് തയ്യാറാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പീപ്പിള്‍സ് ജസ്റ്റീസ് പാര്‍ട്ടി അദ്ധ്യക്ഷന്‍ വാന്‍ അസീസ് പറഞ്ഞു. അതേസമയം ആരോപണങ്ങളെ തള്ളിയ നജീബ് ഏത് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."