കേരളത്തിന് വെള്ളം വേണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി; തിരുമൂര്‍ത്തി ഡാമിലേക്ക് മൂന്നിരട്ടി വെള്ളം തമിഴ്‌നാട് കടത്തി
പാലക്കാട് : കേരളത്തിലെ മൂന്നുജില്ലകളുടെ ജലക്ഷാമം പരിഹരിക്കുന്നതിന് ഇപ്പോഴുള്ള ഏറ്റവും വലിയ ജലസ്രോതസ് പറമ്പിക്കുളം ആളിയാര്‍ ഗ്രൂപ്പുഡാമുകളില്‍ നിന്നുള്ള ജലവിതരണമാണ് ഇത്തവണ ആവശ്യമില്ലെന്നതരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ആയതുകാരണം തമിഴ്‌നാട്ടിലെ തിരുമൂര്‍ത്തി ഡാമില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ മൂന്നുമടങ്ങ് വെള്ളം എടുത്തതായി രേഖകള്‍ സൂചിപ്പിക്കുന്നു. 1970ല്‍ ഒപ്പിട്ട് 1958 മുതല്‍ മുന്‍കാല പ്രാബല്യം നടപ്പിലാക്കിയ പറമ്പിക്കുളം ആളിയാര്‍ കരാര്‍ 30 വര്‍ഷം കൂടുമ്പോള്‍ പുനഃപരിശോധന നടത്തണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ 61 വര്‍ഷമായിട്ടും പുനഃപരിശോധനയോ പുതുക്കലോ ഇരു സംസ്ഥാനവും തമ്മില്‍ നടന്നിട്ടില്ല. ഇതിനു പുറമെയാണ് പ്രളയത്തിനുശേഷം കനത്ത വരള്‍ച്ച വരാനിരിക്കെ കേരളത്തിന് കിട്ടാനുള്ള 7.25 ടി എം.സി.യില്‍ 6.788 ടി എം.സി കിട്ടിയതായി അന്തര്‍ സംസ്ഥാന ജലവിതരണ ബോര്‍ഡ് പറയുന്നു. എന്നാല്‍ നിര്‍ബന്ധമായി കിട്ടേണ്ടതിലെ .472ടി എം.സി അധികജലമായ രണ്ട്് ടി എം.സിയും കൂടി കിട്ടേണ്ടതായുണ്ട്. എന്നാല്‍, ഇതുവേണ്ടെന്നും പറഞ്ഞാണ് ഇരു സംസ്ഥാനങ്ങളും നടത്തിയതായി പറയുന്ന ചര്‍ച്ചയില്‍ തീരുമാനത്തിനായി കേരളം വിട്ടുകൊടുത്തത്.
ഒരു ടി.എം.സി. വെള്ളത്തില്‍ പതിനായിരം ഏക്ര കൃഷി ഒരു സീസണ്‍ നടത്താന്‍ കഴിയുമെന്നിരിക്കെ വിട്ടുകൊടുത്തത് ആര്‍ക്കുവേണ്ടിഎന്നതാണ് കര്‍ഷകരുടെ പ്രധാന ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."