പോളിങ് ഉയര്‍ന്നതിന്റെ പ്രതീക്ഷയില്‍ മുന്നണികളും സ്ഥാനാര്‍ഥികളും
ഈരാറ്റുപേട്ട:സംസ്ഥാനത്ത് പോളിങ് ശതമാനം ഉയര്‍ന്നപ്പോള്‍ പത്തനംതിട്ട മണ്ഡലത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ പോളിങ് ശതമാനം വര്‍ധിച്ചു. വോട്ടുചെയ്തവരുടെ എണ്ണം വര്‍ധിച്ചത് ആര്‍ക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍ക്കൊപ്പം പാര്‍ട്ടിപ്രവര്‍ത്തകരും പൊതുജനവും.
ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട മണ്ഡലത്തില്‍ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവുമധികം പോളിംഗ് ഉയര്‍ന്നത്. 77.27 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പൂഞ്ഞാര്‍ പക്ഷേ, ആകെ പോളിംഗ് ശതമാനത്തില്‍ മണ്ഡലത്തില്‍ രണ്ടാമതാണ്.
ശബരിമല ഉള്‍പ്പെടെ ചര്‍ച്ചചെയ്യപ്പെട്ട കേന്ദ്ര-സംസ്ഥാനവിഷയങ്ങള്‍ ഏറെയായതിനാല്‍ തെരഞ്ഞെടുപ്പു ഫലം ഉറപ്പിച്ചുപറയാന്‍ ആരും തയാറല്ല. ശബരിമല വിഷയത്തില്‍ ബി.ജെ.പി.യോട് മമതയില്ലാത്ത വിശ്വാസികളുടെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം. കേന്ദ്രനിലപാടുകളും തങ്ങള്‍ക്കനുകൂലമായ വോട്ടുകളായി മാറുമെന്നാണ് യു.ഡി.എഫ് ക്യാംപിന്റെ വിശ്വാസം. പുതുതലമറ തങ്ങള്ക്കൊപ്പാണെന്ന വിശ്വാസത്തിലാണ് സി.പി.എം ക്യാംപ്. സി.പി.എം അനുകൂല മണ്ഡലങ്ങളിലെ ശതമാനം ഉയര്‍ന്നതിന്റെ ഗുണവും ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം സ്ത്രീവോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചത് ശബരിമല വിഷയം മൂലമാണെന്നും ഇത് ബി.ജെ.പി വോട്ടുകളാണെന്നും എന്‍.ഡി.എ പ്രതീക്ഷിക്കുന്നു. ഏതായാലും ഫലംവരാന്‍ 23 വരെ കാത്തിരിക്കണമെന്നിരിക്കെ നാട്ടിന്‍പുറങ്ങളില്‍ വിജയിയെ സംബന്ധിച്ച വാതുവെയ്പുകളടക്കവും സജീവമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."