HOME
DETAILS

ഹയര്‍സെക്കന്‍ഡറിയില്‍ 212 പുതിയ സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റുകള്‍

  
backup
July 21 2016 | 18:07 PM

%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-212

മലപ്പുറം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ പുതുതായി അനുവദിച്ച 212 എന്‍.എസ്.എസ് യൂനിറ്റുകളും സ്വാശ്രയമേഖലയില്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടെ പുതുതായി ആരംഭിച്ച മുഴുവന്‍ നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റുകളും സ്വാശ്രയമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാണ് സംസ്ഥാന ഹയര്‍സെക്കന്‍ഡറി ഡയരക്ടര്‍ അനുമതി നല്‍കിയത്. പുതിയ എന്‍.എസ്.എസ് യൂനിറ്റുകളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍സഹായം നല്‍കില്ലെന്നും കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നന്നോ മറ്റു മാര്‍ഗങ്ങളിലൂടെയോ ഫണ്ട് കണ്ടെത്തണമെന്നുമാണ് ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റിന്റെ നിര്‍ദേശം.

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറികളില്‍ 2014 മുതലാണ് സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റുകള്‍ അനുവദിച്ചുതുടങ്ങിയത്. 2014ല്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രഥമ സ്വാശ്രയ ബാച്ച് ഈ വര്‍ഷമാണ് പുറത്തിറങ്ങിയത്.

സ്വാശ്രയമേഖലയില്‍ പുതുതായി ആരംഭിച്ച 212 എന്‍.എസ്.എസ് യൂനിറ്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി മേഖലയിലുള്ള എന്‍.എസ്.എസ് യൂനിറ്റുകളുടെ എണ്ണം 1225 ആണ്. ഇതില്‍ പകുതിയില്‍ താഴെ മാത്രമാണ് സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസ് യൂനിറ്റുകള്‍.
ഏറ്റവും കൂടുതല്‍ സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റുകള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത് മലപ്പുറത്താണ്. 29 പുതിയ യൂനിറ്റുകളാണ് ഇവിടെ ആരംഭിക്കുന്നത്. പുതിയ യൂനിറ്റുകള്‍ക്ക് അനുവാദം ലഭിച്ചതോടെ  സംസ്ഥാനത്തെ ഭൂരിഭാഗം എയ്ഡഡ്, അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റുകളായിട്ടുണ്ട്.

സേവന മനോഭാവത്തിനു പുറമേ വാര്‍ഷിക പരീക്ഷയില്‍ അഞ്ചുശതമാനംവരെ ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്നതാണ് എന്‍.എസ്.എസ് യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ സ്വാശ്രയ സ്‌കൂളുകളേയും അംഗത്വമെടുക്കാന്‍ വിദ്യാര്‍ഥികളേയും പ്രേരിപ്പിക്കുന്നത്. സാമ്പത്തികം ഒഴികെ നിലവിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റുകള്‍ക്ക് ലഭിക്കുന്നുണ്ട്. വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രവര്‍ത്തന ബോധം സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതിനു പകരം വിദ്യാര്‍ഥികള്‍ ഫീസടച്ച് സാമൂഹികപ്രവര്‍ത്തനം നടത്തണമെന്ന വ്യവസ്ഥക്കെതിരേ തുടക്കം മുതല്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

വിദ്യാര്‍ഥികളില്‍ നിന്നുള്ള പണപ്പിരിവിനു പുറമേ പി.ടി.എ ഫണ്ട്, കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട്, പഞ്ചായത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ വഴിയാണ് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ സഹായത്തോടെ നേരത്തെ ആരംഭിച്ച എന്‍.എസ്.എസ് യൂനിറ്റുകള്‍ക്ക് കൃത്യമായി പ്രവര്‍ത്തന ഫണ്ട് ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago