പി.എസ്.സി.ചെയര്‍മാന്റെ വീട്ടിലേക്ക് മാര്‍ച്ച്: അറുപതോളം യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു.നേതാക്കള്‍ക്കെതിരേ കേസെടുത്തു
മലപ്പുറം: കെ.എസ്.യു. ജില്ലാ കമ്മിറ്റി പി.എസ്.സി.ചെയര്മാന് അഡ്വ.എം.കെ. സക്കീറിന്റെ പെരുമ്പടപ്പ് പാറയിലെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്ത കെ.എസ്.യു. -യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അറുപത് പേര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലിസ് കേസെടുത്തു.
പൊതുമുതല്‍ നശിപ്പിക്കല്‍, പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
കെ.എസ്.യു.സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.എ.എം.രോഹിത്, ഇ.പി.രാജീവ്, മുന്‍ സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍, കെ.പി.സി.സി.അംഗം അഡ്വ.ശിവരാമന് പൊന്നാനി, കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം. മനീഷ്, ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂര്‍, വൈസ് പ്രസിഡന്റ് ടി.പി.അസ്താഫ്,സെക്രട്ടറിമാരായ ഹക്കീം പെരുമുക്ക്, ആസിഫ് പൂക്കരത്തറ, കണ്ണന് നമ്പ്യാര്‍, അബ്ദുറഹിമാന് തുടങ്ങിയ അറുപത് പേര്‍ക്കെതിരെയാണ് കേസ്.
പ്രതിഷേധ മാര്‍ച്ചില്‍ കെ.എസ്.യു.സംസ്ഥാന അധ്യക്ഷന്‍ അഭിജിത് ഉള്‍പ്പെടെ ഇരുപതുപേര്‍ക്കും രണ്ടുപൊലിസുകാര്ക്കും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."