ആശാ സനല്‍ പടിയിറങ്ങുന്നത് പ്രവര്‍ത്തന മികവിന്റെ അംഗീകാരത്തോടെ
കാക്കനാട് : കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വികസന പദ്ധതികള്‍ വിലയിരുത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും അംഗീകാരങ്ങളും, അവാര്‍ഡുകളും നേടിയാണ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനല്‍ പടിയിറങ്ങുന്നത്.
ഐ.എസ്.ഒ 9001: 2008 സര്‍ട്ടിഫിക്കേഷന്‍, പഞ്ചായത്ത് ശക്തീകരന്‍ പുരസ്‌ക്കാരം,നാഷണല്‍ അവാര്‍ഡ്,സ്വരാജ് അവാര്‍ഡ് 2016-17, ഐ.എസ്.ഒ 9001: 2015 സര്‍ട്ടിഫിക്കേഷന്‍, ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കി സാധാരണ ജനങ്ങള്‍ക്ക് ഗുണകരമായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയതിന് കായ കല്‍പ അവാര്‍ഡ് 2017-18, സ്വരാജ് അവാര്‍ഡ് 2017-18 എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്.സാമ്പത്തിക വര്‍ഷത്തില്‍ 89 ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് മുന്‍ നിരയില്‍ എത്താന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു.ആരോഗ്യവിദ്യാഭ്യാസം, എസ്.സി-എസ്.ടി ഫണ്ട് വിനിയോഗം, വനിത കിയോസ്‌കുകള്‍, എച്ച്.ഐ.വി.ബാധിതര്‍ക്ക് പോഷകാഹാരം, അംഗന്‍വാടികളുടെ ശക്തീകരണം, അതിനൂതന പദ്ധതിയായ സുരക്ഷ അലാറം തനിയെ താമസിക്കുന്ന വൃദ്ധജനങ്ങളുടെ സുരക്ഷയുടെ ഭാഗമായി സുരക്ഷ അലാറം,എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ജോലി ലഭിക്കുന്നതിനായി നടപ്പിലാക്കിയ പുതിയ ആകാശം പദ്ധതി, പൊക്കാളി കര്‍ഷകരക്ഷക്കായി ഒരു നെല്ലും ചെമ്മീനും, തുടങ്ങിയ പ്രധാന പദ്ധതികളും നടപ്പിലാക്കിയതിനു പിന്നിലും ആശാ സനലാണ്.പ്രസിഡന്റ് സ്ഥാനത്തു നിന്നും പടിയിറക്കത്തിലും നടപ്പു സാമ്പത്തിക വര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരവും നേടിയെടുത്തതും അഭിനന്ദനീയമാണ്. ജില്ലാ പഞ്ചായത്തില്‍ 15 യു.ഡി.എഫ് അംഗങ്ങളും 12 എല്‍.ഡി.എഫ്. അംഗങ്ങളുമാണ്. ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി കൈമാറിയതിനു ശേഷം ജീവനക്കാരുടെ ഇരിപ്പിടങ്ങളില്‍ എത്തി എല്ലാവരോടും പ്രത്യേകം നന്ദിയും അറിയിച്ചാണ് ആശാസനല്‍ പടിയിറങ്ങിയത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, സി.കെ.അയ്യപ്പന്‍കുട്ടി, സരള മോഹനന്‍, അംഗങ്ങളായ ജോളി ബേബി, കെ.വൈ ടോമി, സാംസണ്‍ ചാക്കോ, സോന ജയരാജ് തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."