വഞ്ചിയൂര്‍ സംഘര്‍ഷം: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആക്രമണം
അപലപനീയം: സുധീരന്‍
തിരുവനന്തപുരം: ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നുകൊണ്ടിരിക്കേ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
കുറ്റക്കാര്‍ക്കെതിരേ കര്‍ശനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വഞ്ചിയൂരും ജുഡിഷ്യല്‍ കമ്മിഷന്‍
അന്വേഷിക്കണം: കുമ്മനം
തിരുവനന്തപുരം: കൊച്ചിയിലും തിരുവനന്തപുരത്തുമായി അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത് പൊലിസ് നിഷ്‌ക്രിയത്വം മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ പൊലിസ് കൈയുംകെട്ടി നോക്കി നിന്നതാണ് കാര്യങ്ങള്‍ വഷളാകാന്‍ കാരണം.
ഹൈക്കോടതി വളപ്പിലെ സംഘര്‍ഷത്തെപ്പറ്റി അന്വേഷിക്കുന്ന ജുഡിഷ്യല്‍ കമ്മിഷന്‍ വഞ്ചിയൂര്‍ കോടതിയിലെ സംഘര്‍ഷത്തെപ്പറ്റിയും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."