HOME
DETAILS

നീണ്ട അവധികള്‍ക്ക് ശേഷം ഇന്ന് സ്‌കൂളുകളില്‍ മണി മുഴങ്ങും

  
backup
August 29 2018 | 04:08 AM

%e0%b4%a8%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82

കല്‍പ്പറ്റ: കലിമഴക്കാലവും ഓണാവധിയും കഴിഞ്ഞ് വിദ്യാലയങ്ങളില്‍ ഇന്ന് മണി മുഴങ്ങും. അധ്യയനം ആരംഭിച്ച ശേഷം പതിനാറ് പ്രവര്‍ത്തി ദിനങ്ങളാണ് ഇതുവരെ നഷ്ടമായത്. ഇനിയുള്ള പരമാവധി ദിവസങ്ങള്‍ പ്രയോജനപെടുത്തി അധ്യയനം സാധാരണ നിലയിലാക്കാണ് അധികൃതരുടെ ശ്രമം.
ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്ന് രണ്ടാം പ്രവര്‍ത്തി ദിവസം തന്നെ ജില്ലയില്‍ നിപ ഭീതി കാരണം അവധി പ്രഖ്യാപിച്ചിരുന്നു. ജൂണില്‍ നിപ കാരണം രണ്ട് അവധിയും മഴ കാരണം ഒരു അവധിയും ഉണ്ടായി. ജൂലൈ മാസത്തില്‍ നാല് ദിവസം മഴ കാരണം സ്‌കൂള്‍ക്ക് അവധി നല്‍കി. കനത്ത മഴ പെയ്ത ഓഗസ്റ്റില്‍ തുടര്‍ച്ചയായി ഒന്‍പത് ദിവസമാണ് അവധിയായത്. ഇതടക്കം പതിനാറ് പ്രവൃത്തി ദിവസമാണ് നഷ്ടമായത്. ഇതിന് പുറമെ ഓണാവധിയില്‍ പത്ത് ദിവസവും സ്‌കൂള്‍ അടഞ്ഞ് കിടന്നു. ഇതിന് ശേഷമാണ് ഇന്ന് സ്‌കൂള്‍ തുറക്കുന്നത്. സ്‌കൂള്‍ തുറക്കുന്നത് കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളില്‍ നിന്നും ക്യാംപുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളില്‍ ഇന്നലെ ശുചീകരണം നടത്തി. ഇത്രയും അവധി ലഭിച്ചതോടെ അധ്യായനത്തെ സാരമായി തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.
ഓണ പരീക്ഷക്ക് മുമ്പ് ആകെ നിര്‍ദേശിക്കപ്പെട്ടത് 53 പ്രവര്‍ത്തി ദിവസങ്ങളായിരുന്നു. ഇത്രയും പ്രവര്‍ത്തി ദിവസങ്ങളിലാണ് 16 എണ്ണം നഷ്ടമായത്.
പ്രളയത്തെ തുടര്‍ന്നുള്ള മാനസിക സഘര്‍ഷങ്ങള്‍ കുട്ടികളില്‍ മാറിയ ശേഷമെ ഓണ പരീക്ഷ നടത്തുകയുള്ളു. പരമാവധി ശനിയാഴ്ച്ചകള്‍ വരെ പ്രവര്‍ത്തി ദിവസങ്ങളാക്കി അധ്യായനം നല്ല നിലയില്‍ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. സ്‌കൂള്‍ തുറന്ന ആദ്യദിനങ്ങളില്‍ മനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങ്് നല്‍കാനും നിര്‍ദേശമുണ്ട്.
മഴക്കെടുതിയില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇന്ന് പുതിയ പുസ്തകം വിതരണം ചെയ്യും.
മഴക്കെടുതിയില്‍ നഷ്ടപ്പെട്ടവക്ക് പകരം കഴിയുന്നത്ര വിദ്യാര്‍ഥികള്‍ക്ക് ഇന്ന് അവ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വിവിധ പരിപാടികള്‍ സ്‌കൂളില്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  35 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago