അവധിക്കാല അധ്യാപക പരിശീലനം: ജില്ലാതല ശില്പശാലകള്ക്ക് തുടക്കം
ചെറുവത്തൂര്‍: അവധിക്കാല അധ്യാപക ശില്പശാലയ്ക്ക് മുന്നോടിയായി ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. അഞ്ചുനാള്‍ നീളുന്ന പരിശീലനത്തിന്റെ തുടര്‍ച്ചയായി പ്രൈമറി അധ്യാപകര്‍ക്കായി മെയ് ഏഴു മുതല്‍ 10 വരെയും മെയ് 13 മുതല്‍ 16 വരെയും രണ്ട് ഘട്ടങ്ങളിലായി ശില്പശാലകള് സംഘടിപ്പിക്കും.
ശില്പശാലയില് എല്ലാവരുടെയും പങ്കാളിത്തത്തോടെ ഒരു ഉല്പന്നം രൂപപ്പെടും. വിദ്യാലയ മികവിനുള്ള കര്‍മപദ്ധതിയാണിത്. സ്വന്തം വിഷയത്തിലെ അക്കാദമിക മുന്നേറ്റത്തിനായുള്ള കര്‍മ പരിപാടികള്‍ വികസിപ്പിക്കുകയും ചെയ്യും. ബോധന ശാസ്ത്രപരമായ നിര്‍മിതിക്ക് അവസരം നല്‍കുന്നതോടൊപ്പം അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണത്തെ ശക്തിപ്പെടുത്താനും ശില്പശാല ഊന്നല്‍ നല്‍കും. നാലുദിവസം നീളുന്ന അധ്യാപകരുടെ ഒത്തുചേരലില്‍ അക്കാദമിക ഇടപെടലുകളുടെ തുടര്‍ച്ചയും വളര്‍ച്ചയും, അന്താരാഷ്ട്ര നിലവാരവും അന്വേഷണാത്മക പഠന തന്ത്രങ്ങളും, അക്കാദമിക പഠനവും ഗുണമേന്മാ വിദ്യാഭ്യാസവും, നിലവാരത്തെളിവുകളില് തിളങ്ങുന്ന ക്ലാസ് മുറികള്‍, ഗവേഷണാത്മക അധ്യാപനവും നൂതനാശയ പ്രവര്‍ത്തനങ്ങളും എന്നീ അഞ്ച് ശില്പശാലകളാണ് നടക്കുക. ചെറുവത്തൂര്‍ ഉപജില്ലയിലെ പരിശീലനം ചന്തേര ജ ി.യു.പിണ്ടണ്ടണ്ടണ്ടണ്ടണ്ട സ്കൂളില്‍ സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫിസര്‍ പി.പിണ്ടണ്ടണ്ട വേണുഗോപാലനും ചന്തേര ഐ.ഐ.എ.എല്‍.പി സ്കൂളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ ര്‍ എം.കെ വിജയകുമാറും ഉദ്ഘാടനം ചെയ്തു.
ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളായ ടി.വി ഗോപകുമാര്‍, ടി.കെ രത്നാഭായ്, ഡയറ്റ് ലക്ചറര്‍ വി. മധുസൂദനന്, അനൂപ് കല്ലത്ത്, ബി.പി.ഒമാരായ പി.വി ഉണ്ണിരാജന്, കെ.പി ബാബു സംസാരിച്ചു.
ഡി.ആര്.ജി പരിശീലനം മെയ് രണ്ടിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."