അമിത ഭാരം: 19 ലോറികള്‍ കസ്റ്റഡിയില്‍
ഇരിട്ടി: മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ എം.പി സുഭാഷ് ബാബുവിന്റെ നിര്‍ദേശത്തില്‍ വകുപ്പ് മേധാവികള്‍ നടത്തിയ വാഹന പരിശോധനയില്‍ 124 വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു. ഇത്തരം വണ്ടിയുടമകളില് നിന്ന് 1,61,800 രൂപ പിഴയുമീടാക്കി. അമിതഭാരവുമായി ഓടിയ 19 ലോറികള്‍ കസ്റ്റഡിയിലെടുത്തു. നിയമം ലംഘിച്ചതിനും അപമര്യാദയായി പെരുമാറിയതിനും ഒരു ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ കേസെടുത്തു.
ലൈസന്‍സില്ലാതെ വാഹനമോടിച്ച 14 പേര് പിടിയിലായി. ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച 20 പേര്‍ക്കെതിരെയും വാഹന പരിശോധനക്കിടയില്‍ നടപടിയെടുത്തു. സ്പീഡ് ഗവര്‍ണറില്ലാത്ത രണ്ടു ടിപ്പര്‍ ലോറികള്‍, എയര്‍ ഹോണ്‍ ഉപയോഗിച്ച നാലു ബസുകള്‍, ഇന്‍ഷുറന്‍സ് പുതുക്കാതെ വാഹനം ഉപയോഗിച്ച ആറു വണ്ടികള്‍ എന്നിവയില്‍ നിന്നു പിഴയീടാക്കി.
ഫാന്‍സി നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതിനു മൂന്നു കാറുകള്‍ക്കെതിരെയും നടപടിയെടുത്തു. വാഹന പരിശോധനയ്ക്ക് എം.വി.ഐമാരായ റിജിന്‍, സുധാകരന്, ലാല്‍ജി, ശ്രീനിവാസന്, എ.എം.വി.ഐമാരായ വരുണ്‍, ജ്യോതിഷ്, പ്രേംനാഥ്, ഹാരിസ്, സുധീഷ്, റോഷന്, പ്രവീണ്‍, ലിജിന്‍, വിനീത്, സുധീപ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."