വിവാദക്കുരുക്കില്‍ മലേഷ്യന്‍ പ്രധാനമന്ത്രി
ക്വാലാലംപൂര്‍: മലേഷ്യയില്‍ അഴിമതി വിഷയത്തില്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ രാജിക്കായി മുറവിളി. മലേഷ്യ ഡെവലപ്‌മെന്റ് ഫ്രണ്ടിലെ നിക്ഷേപത്തില്‍ അഴിമതി കാണിച്ചെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. പ്രധാനമന്ത്രി രാജിവയ്ക്കണമെന്നു രാജ്യത്തെ പ്രതിപക്ഷത്തിനു പുറമേ, അന്താരാഷ്ട്ര ആവശ്യങ്ങളുമുയരുന്നുണ്ട്.
വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുന്നതിനു സ്വതന്ത്രമായ കമ്മിഷന്‍ രൂപീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വാന്‍ അസീസ് വാന്‍ ഇസ്മാഈല്‍ ആവശ്യപ്പെട്ടു. കടം വാങ്ങിയ ഒരു ബില്യന്‍ ഡോളറിന്റെ പൊതുധനം സ്വകാര്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി മലേഷ്യയുടെ ചില സ്വത്തുവകകള്‍ ജപ്തിചെയ്യണമെന്ന് അമേരിക്കയില്‍ ആവശ്യമുയര്‍ന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നേരെ പ്രതിപക്ഷ ആക്രമണം.
അമേരിക്കന്‍ അറ്റോര്‍ണി ജനറലിന്റെ ആരോപണത്തിലും തെളിവുകളിലും നജീബ് റസാഖിന്റെ പേര് പറയുന്നില്ലെങ്കിലും 'മലേഷ്യന്‍ ഒഫീഷ്യല്‍ 1' എന്നു രേഖപ്പെടുത്തിയിട്ടുണ്ട് ഇതു നജീബ് റസാഖിനെ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, വിഷയം വിശദമായി പഠിച്ചിട്ടു പ്രതികരിക്കാമെന്നാണു പ്രധാനമന്ത്രി നജീബ് റസാഖിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."