'മോദി നിര്‍മ്മിത ദുരന്തങ്ങളില്‍ നട്ടം തിരിയുകയാണ് ഇന്ത്യ'- കേന്ദ്രത്തിന്റെ പരാജയങ്ങള്‍ നിരത്തി രാഹുല്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി വീണ്ടും.
മോദി നിര്‍മിത ദുരന്തങ്ങളില്‍ നട്ടം തിരിയുകയാണ് ഇന്ത്യയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറിന്റെ പരാജയങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
1. ജിഡിപിയില്‍ ചരിത്രത്തകര്‍ച്ച- 23.9 ശതമാനം
2. നാല്‍പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മ നിരക്ക്
3. പന്ത്രണ്ട് കോടി തൊഴില്‍ നഷ്ടം.
4. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജി.എസ്.ടി കുടിശിക നല്‍കുന്നില്ല
5. ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കൊവിഡിന്റെ പ്രതിദിന വര്‍ധനയും മരണവും
6. അതിര്‍ത്തികളില്‍ വിദേശ ശക്തികളുടെ കടന്നു കയറ്റം
രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
India is reeling under Modi-made disasters:
— Rahul Gandhi (@RahulGandhi) September 2, 2020
1. Historic GDP reduction -23.9%
2. Highest Unemployment in 45 yrs
3. 12 Crs job loss
4. Centre not paying States their GST dues
5. Globally highest COVID-19 daily cases and deaths
6. External aggression at our borders
അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യചൈന സംഘര്‍ഷം കടുക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്. സ്വാകാര്യവത്കരണത്തിനെതിരെയും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മ നിരക്കിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെ ട്വിറ്ററില്‍ ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വലിയ ക്യാംപയിനും നടക്കുന്നുണ്ട്.
നേരത്തെ പി.ചിദംബരവും കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. മനുഷ്യ നിര്‍മ്മിതമായ ഒരു ദുരന്തത്തെ ദൈവത്തിന്റെ തലയില്‍ വെച്ചുകെട്ടാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത് നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക പ്രതിസന്ധിയെ ദൈവത്തിന്റെ ചെയ്തികള്‍ എന്ന് വിശേഷിപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ ആഗസ്ത് മാസത്തിലെ കണക്ക് ഇന്ത്യയില്‍ തൊഴില്‍ ഇല്ലായ്മ നിരക്ക് കുത്തനെ ഉയരുകയാണെന്ന് സൂചിപ്പിച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തിന്റെ ജി.ഡി.പി.യില്‍ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1996മുതല്‍ ഇന്ത്യ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."