HOME
DETAILS

കോടതി ബഹിഷ്‌ക്കരണത്തിനെതിരേ മനുഷ്യാവകാശ കമ്മിഷന്‍

  
backup
July 21 2016 | 18:07 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%ac%e0%b4%b9%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86

കൊച്ചി: ഹൈക്കോടതിയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ബഹിഷ്‌കരിച്ച് സമരം നടത്തിയ അഭിഭാഷകര്‍ക്ക് മനുഷ്യാവകാശ കമ്മിഷന്റെ രൂക്ഷവിമര്‍ശനം. അഭിഭാഷകര്‍ കോട്ടും ഗൗണിമിട്ട് സമരം നടത്തുന്നത് ശരിയല്ലെന്ന്് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി കോശി പറഞ്ഞു.

കോടതി ബഹിഷ്‌കരണം അഭിഭാഷകര്‍ക്കു ചേര്‍ന്നതല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകവൃത്തിയുടെ കുലീനത നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ഡി.ജി.പിയും ചീഫ് ജസ്റ്റിസും ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ അഭിഭാഷകര്‍ ബഹിഷ്‌കണത്തില്‍ നിന്ന് പിന്മാറണമായിരുന്നെന്നും കോശി വ്യക്തമാക്കി.

യുവതിയെ പരസ്യമായി അപമാനിച്ചത് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ രണ്ടു ദിവസം അക്രമം അഴിച്ചുവിട്ട അഭിഭാഷകര്‍ ഇന്നലെ കോടതി ബഹിഷ്‌കണവുമായി എത്തിയെങ്കിലും ഹൈക്കോടതിയില്‍ മാത്രമായി ബഹിഷ്‌കരണം ഒതുങ്ങുകയായിരുന്നു.

കോടതി ബഹിഷ്‌കരണത്തിന്റെ കാര്യത്തില്‍ അഭിഭാഷക അസോസിയേഷനില്‍ ഭിന്നാഭിപ്രായം ഉണ്ടായെങ്കിലും കോടതി നടപടികള്‍ ഇന്നലെ കാര്യമായി നടന്നില്ല. കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുനിന്നാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്്. പ്രസ്‌ക്ലബിലേക്ക് അഭിഭാഷകര്‍ പ്രകടനം നടത്തുമെന്ന്് അറിയിച്ചതിനെ തുടര്‍ന്ന് പ്രസ്‌ക്ലബിനു മുന്നില്‍ വന്‍പൊലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഇതിനെതിരേ മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയതോടെ ജില്ലാകോടതി വളപ്പിനുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം സമാപിപ്പിക്കുകയായിരുന്നു.

ഇതിനിടയില്‍ ഇന്നലെ മുതല്‍ ഹൈക്കോടതി പരിസരത്ത് പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ 15 ദിവസത്തേക്കാണ് ഹൈക്കോടതിയുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്ത് (മത്തായി മാഞ്ഞുരാന്‍ റോഡ്, ഇ.ആര്‍.ജി റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, ഡോ. സലിം അലി റോഡ്) ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് നില്‍ക്കുന്നതും പൊതുയോഗങ്ങള്‍, ധര്‍ണ, മാര്‍ച്ച്, പിക്കറ്റിങ് എന്നിവ നടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ പൊലിസ് മേധാവി (കൊച്ചി സിറ്റി) ഉത്തരവായത്്.

മാധ്യമപ്രവര്‍ത്തകരുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി കൊച്ചിയില്‍ എ.ജിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ തിരുവനന്തപുരത്ത് അഭിഭാഷകര്‍ വീണ്ടും അക്രമം അഴിച്ചുവിട്ടത് ഒരു വിഭാഗം അഭിഭാഷകരില്‍ കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രശ്‌നത്തില്‍ പ്രകോപനമായ നിലപാട് സ്വീകരിച്ചിരുന്ന ജൂനിയര്‍ അഭിഭാഷകരുടെ പ്രേരണയിലാണ് തിരുവനന്തപുരത്ത്് പ്രശ്‌നങ്ങള്‍ മനപൂര്‍വം സൃഷ്ടിച്ചതെന്നാണ് ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago