ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സി.പി.എം അട്ടിമറിക്കുന്നെന്ന് കെ.സി
ആലപ്പുഴ: ദുരിതാശ്വാസ ക്യാപുകള്‍ ഹൈജാക്ക് ചെയ്തതുപോലെ ശുചീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍ എം.പി. കുറ്റമറ്റ രീതിയില്‍ സ്‌കൂളുകളിലും മറ്റും നടത്തിക്കൊണ്ടിരുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതലകള്‍ ഉദ്യോഗസ്ഥരെന്ന ഏല്പിക്കാനെന്ന മറവില്‍ പാര്‍ട്ടി അണികളെ ഏല്പിച്ചു നിയന്ത്രണം പിടിച്ചടക്കിയപോലെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഒറ്റയ്ക്ക് നടത്താനാണ് മന്ത്രിമാരുടെ ശ്രമം.
ശുചീകരണം അടക്കമുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി സഹകരിക്കാന്‍ സന്നദ്ധമാണ്. എന്നാല്‍ പരമാവധി സേവനസന്നദ്ധരായ ജനവിഭാഗങ്ങളെയും പ്രസ്ഥാനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തേണ്ട ശുചികരണമടക്കമുള്ള കാര്യങ്ങള്‍ പോലും ആരോടും ആലോചിക്കാതെ തങ്ങളുടെ പാര്‍ട്ടി സംവിധാനം മാത്രം ഉപയോഗിച്ച് നടത്തി എല്ലാം തങ്ങളാണ് എന്ന് വരുത്തി തീര്‍ക്കാനാണ് സി പി എം മന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രമം. പ്രളയം വന്ന ശേഷം അതുമായി ബന്ധപ്പെട്ട് ഇന്ന് വരെ ഒരു കൂടിയാലോചനകളും ജനപ്രധിനിധികളുമായിട്ടു പോലും നടത്തിയിട്ടില്ല.
വളരെ സജീവമായി ദുരിത ബാധിതര്‍ക്കൊപ്പം നില്‍ക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താനടക്കമുള്ള പ്രതിപക്ഷ ജനപ്രധിനിധികളെ പോലും ഒരു കാര്യങ്ങളും അറിയിക്കാതെ ഒരു ജനാധിപത്യ മര്യാദയും പാലിക്കാതെ ഏകപക്ഷിയമായാണ് മന്ത്രിമാരുടെ പ്രവര്‍ത്തനമെന്നും എം.പി കുറ്റപ്പെടുത്തി . സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ശുചികരണം അടക്കമുള്ള കാര്യങ്ങളില്‍ ജില്ലാ കളക്ടര്‍ പോലും നോക്കുകുത്തിയാണ്. എന്താണ് നടക്കുന്നതെന്ന് കളക്ടര്‍ക്ക് വ്യക്തമായ ഉത്തരമില്ലന്നും എം.പി പറഞ്ഞു.
അറിയിച്ചില്ലെങ്കിലും ആരും വിളിച്ചില്ലെങ്കിലും ശുചീകരണം നടത്തും. അതിനുദാഹരണമാണ് ഇന്ന് ആലപ്പുഴ ജില്ലാ കോണ്‍ഗ്രെസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെഹ്‌റു ട്രോഫി വാര്‍ഡിന്റെ കിഴക്കന്‍ മേഖലയില്‍ വീടുകള്‍ വൃത്തിയാക്കികൊണ്ട് നടന്ന ശുചികരണ പ്രവര്‍ത്തനങ്ങള്‍.നാളെയും ഇത്തരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് എം.പി അറിയിച്ചു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."