HOME
DETAILS

പ്രളയം കരകയറാനാവാതെ കാര്‍ഷിക മേഖല, തൊഴിലാളി ക്ഷാമം രൂക്ഷം, നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങി

  
backup
August 29 2018 | 07:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%95%e0%b4%b0%e0%b4%95%e0%b4%af%e0%b4%b1%e0%b4%be%e0%b4%a8%e0%b4%be%e0%b4%b5%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d

മണ്ണാര്‍ക്കാട്: അതിശക്തമായ മഴയില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ വ്യാപകമായ കൃഷിനാശം. മലയോര മേഖലയിലും മറ്റും ഗ്രാമീണ മേഖലകളിലും ഒരുപോലെയാണ് മഴക്കെടുതികള്‍ ഉണ്ടായത്. കോട്ടാപ്പാടം അമ്പലപ്പാറയിലെ കരടിയോട്, കൂമരംപുത്തൂര്‍ മൈലാമ്പാടത്തെ പൊതുവപ്പാടം, തെങ്കരയിലെ തത്തേങ്ങലം എന്നീ മലകളിലാണ് ഉരുള്‍ പൊട്ടലും തുടര്‍ന്ന് കര കവിഞ്ഞ മഴവെളളപ്പാച്ചിലില്‍ വ്യാപകമായ കൃഷിനാശവുമുണ്ടായത്.
പ്രദേശത്തെ പുഴകളും തോടുകളും അതിശക്തമായാണ് കരകവിഞ്ഞൊഴുകിയത്. ഇവയെല്ലാം പ്രദേശത്ത് വ്യാപകമായ കൃഷി നാശമാണ് ഉണ്ടാക്കിയത്. ഓണം വിപണി ലക്ഷ്യമാക്കിയ വാഴ, കപ്പ, പച്ചക്കറികള്‍ എന്നിവയും കൂടാതെ റബര്‍, കമുങ്ങ് തുടങ്ങിയവയാണ് പ്രധാനമായും നശിച്ചത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വാഴ കൃഷി കുറവായിരുന്നു. അതില്‍ ഭൂരിഭാഗവും മഴയില്‍ നിലംപൊത്തിയതോടുകൂടി ഓണവിണയില്‍ പഴത്തിന് വലിയ വിലയാണുണ്ടായത്. കൃഷി നാശം മൂലം കര്‍ഷകര്‍ക്ക് കാര്‍ഷികാവശ്യത്തിന് എടുത്ത ബാങ്ക് വായ്പകളടക്കം തിരിച്ചടക്കാനൊ, പുതിയ കൃഷിയിറക്കാനാവശ്യമായ വിത്തും വളവും ഇറക്കാനാവശ്യമായ പണമൊ ഇല്ലാത്ത സ്ഥിതിയാണുളളത്. ഒപ്പം കൃഷിയിടങ്ങളില്‍ സജീവമായി മാറിയ അന്യസംസ്ഥാന തൊഴിലാളികളെല്ലാം കൂട്ടത്തോടെ അവരുടെ നാടുകളിലേക്ക് തിരിച്ചുപോയത് ഈ മേഖലയില്‍ തൊഴില്‍ ക്ഷാമം രൂക്ഷമാക്കുവാനും കാരണമായിട്ടുണ്ട്.
മേഖലയില്‍ ഭൂരിഭാഗവും നാമമാത്ര കൃഷിക്കാരാണ്. അതുകൊണ്ട് തന്നെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളുമല്ല. ഇതുകാരണം വിളനാശത്തിന് നഷ്ടപരിഹാര തുക ലഭിക്കുമെന്ന സാധ്യതയുമില്ല. ഇത് പ്രതിസന്ധി ഏറെ രൂക്ഷമാക്കാനിടയാക്കും.
സര്‍ക്കാര്‍ നല്‍കുന്ന സഹായ പദ്ധതിയില്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വരാത്ത കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഭൂരിഭാഗം കര്‍ഷകരുടെയും ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  17 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  17 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  17 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  17 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  17 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  17 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  17 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  18 days ago