യൂറോപ്പില്‍ ഇന്നുമുതല്‍ രാജ്യാന്തര പോരാട്ടം; യുവേഫാ നാഷന്‍സ് ലീഗിന് ഇന്ന് തുടക്കം
ലിസ്ബണ്‍: യൂറോപ്പില്‍ ഇന്നുമുതല്‍ രാജ്യന്തര പോരാട്ടങ്ങളുടെ ചൂടിലേക്ക്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ യൂറോപ്പില്‍ ഇന്നാണ് യുവേഫാ നാഷന്‍സ് ലീഗിന് തുടക്കമാകുന്നത്. ഇന്ന് രാത്രി 9.30ന് ലാത്വിയയുംഅന്‍ഡോറയും തമ്മിലുള്ള മത്സരത്തോടെയാണ് നാഷന്‍സ് ലീഗിന് തുടക്കമാകുന്നത്. രാത്രി 12.15ന നടക്കുന്ന മത്സരത്തില്‍ ഫറോ ഐലന്‍ഡ് മാള്‍ട്ടയെ നേരിടും.
ഇതേ സമയത്ത് നടക്കുന്ന മത്സര മറ്റൊരു മത്സരത്തില്‍ ജര്‍മനി സ്‌പെയിനെ നേരിടും. ജര്‍മനിയിലാണ് തീ പാറുന്ന പോരാട്ടം നടക്കുന്നത്. ബാഴ്‌സലോണ താരമായ അന്‍സു ഫാത്തി ആദ്യമായി സ്‌പെയിനില്‍ ടീമിലെത്തിയിട്ടുണ്ട്. എന്നാല്‍ ഫാത്തിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യം അവ്യക്തമാണ്. ബള്‍ഗേറിയയും അയര്‍ലന്‍ഡും തമ്മിലാണ് മറ്റൊരു മത്സരം.
മറ്റൊരു മത്സരത്തില്‍ റഷ്യ സെര്‍ബിയയെ നേരിടും. സ്ലോവേനിയയും ഗ്രീസും തമ്മിലാണ് മറ്റൊരു മത്സരം. തുര്‍ക്കി ഹംങ്കറിയെ നേരിടും. ഫിന്‍ലഡിനെ ഗരത് ബെയില്‍ നയിക്കുന്ന വെയില്‍സ് നേരിടും. മള്‍ഡോവ കൊസോവയെ നേരിടുമ്പോള്‍ ഉക്രൈന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ഒരു മത്സരമൊഴികെ മറ്റെല്ലാ മത്സരങ്ങളും രാത്രി 12.30നാണ് നടക്കുന്നത്. ക്ലബ് ഫുട്‌ബോളിന് ശേഷം തിരിച്ച് രാജ്യന്തര ടീമുകളിലെത്തിയ താരങ്ങളെല്ലാം ഒരാഴ്ച ദേശീയ ക്യാംപിലായിരുന്നു.
ഇവിടെ നിന്ന് മികച്ച രീതിയില്‍ ഒരുങ്ങിയാണ് എല്ലാവരും രാജ്യന്തര മത്സരത്തിനായി ഇന്ന് മുതല്‍ ബൂട്ടുകെട്ടുന്നത്. കൊവിഡ് കാരണം അടച്ചിട്ട സ്‌റ്റേഡിയത്തിലാവും മത്സരം നടത്തുക. കൊവിഡ് കാരണം ഫ്രഞ്ച് താരം പോള്‍ പോഗ്ബ, സ്പാനിഷ് താരം ആഡം ട്രോയോറെ എന്നിവര്‍ക്ക് ടീമില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."