ശുചീകരണം: എന്‍ജിനീയറിങ്-പോളിടെക്‌നിക് കോളജ് പ്രതിനിധികളെയും പങ്കെടുപ്പിക്കും
തൃശൂര്‍ : ജില്ലയില്‍ വെളളപ്പൊക്കത്തില്‍ പൂര്‍ണമായും ഭാഗികമായും നശിച്ച വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ എന്‍ജിനിയറിങ്, പോളിടെക്‌നിക്ക് കോളജുകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്താന്‍ തീരുമാനം. പഞ്ചായത്തുകളുമായി സംയോജിപ്പിച്ചാണ് പ്രവര്‍ത്തനം നടത്തുക. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അസിസ്റ്റന്റ് കളക്ടര്‍ പ്രേംകൃഷ്ണന്റെ അധ്യക്ഷതയിലാണ് ആലോചന യോഗം ചേര്‍ന്നത്.
വിവരശേഖരണത്തിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക, അനധ്യാപകര്‍ക്കുമായി മൊബൈല്‍ ആപ്പ് സംവിധാനം ഏര്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനം വിപുലപ്പെടുത്തും. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. പ്രളയക്കെടുതി രൂക്ഷമായ സ്ഥലങ്ങളില്‍ ഒന്നിലധികം കോളേജുകളുടെ സേവനവും ഉറപ്പുവരുത്തും. ഇലക്ട്രിക്കല്‍, ഐ.ടി, എന്‍ജിനീയറിങ് പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ലൈസന്‍സുള്ള ഇലട്ക്ട്രീഷ്യന്‍മാരെയും നിയോഗിക്കും.
ഓരോ പഞ്ചായത്തിലും ക്യാമ്പുകള്‍ നടത്തിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കോളജു തലത്തില്‍ വളണ്ടിയര്‍മാരെ തിരഞ്ഞെടുത്ത് നോഡല്‍ ഓഫീസറുടെ ക്രോഡീകരണത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
ജില്ലയിലെ ഇത്തരം കോളേജുകളില്‍ നിന്ന് പരമാവധി കുട്ടികളെ പങ്കെടുപ്പിക്കും. അതേ കോളേജുകളിലെ തന്നെ എന്‍.എന്‍.എസ് വളണ്ടിയര്‍മാരുടെ സേവനവും ഇതിനായി ഉറപ്പുവരുത്തും. കോസ്റ്റ്‌ഫോര്‍ഡ്, ഡിഡി പഞ്ചായത്ത് എന്നിവരുടെ നിയന്ത്രണത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലാതലത്തില്‍ നിന്നും പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇതിന്റെ ചുമതല അതത് പഞ്ചായത്തുകള്‍ക്ക് നല്‍കും. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സര്‍വ്വേ, ചെറുകിട അറ്റക്കുറ്റപ്പണികള്‍, സര്‍വ്വീസ് ക്യാമ്പുകള്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തനം.
ഇത്തരത്തില്‍ ശുചീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കാന്‍ ഡിഡി പഞ്ചായത്ത്, കോസ്റ്റ് ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും. ഫോണ്‍ നമ്പര്‍: 8848029814 (ഡിഡി പഞ്ചായത്ത്), 9447155170 (കോസ്റ്റ്‌ഫോര്‍ഡ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."