പരപ്പില്‍താഴം സമരസമിതി പ്രവര്‍ത്തകരേ ആക്രമിച്ച കേസ്: പിടികൂടാന്‍ ശ്രമിക്കുന്നില്ലെന്നാക്ഷേപം
ചാവക്കാട് : പരപ്പില്‍താഴം സമരസമിതി പ്രവര്‍ത്തകനേരെ ആക്രമിച്ച കേസിലെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തിട്ടും പിടികൂടാന്‍ ചാവക്കാട് പൊലീസ് ശ്രമിക്കുന്നില്ലെന്നാക്ഷേപം.
ചാവക്കാട് നഗരസഭയുടെ പരപ്പില്‍താഴത്തുള്ള മാലിന്യസംസ്‌കരണ ശാലക്കെതിരെയുള്ള സമരത്തിനു നേതൃത്വം നല്‍കിയ പരപ്പില്‍ താഴം അറക്കല്‍ രതികുമാറിന്റെ മകന്‍ മിഥുന്‍ (25), ഗുരുവായൂര്‍ കോട്ടപ്പടി കാട്ടുപാടം കുഴിക്കാട്ടില്‍ മുരളിയുടെ മകനും കെ.എസ്.എയു. ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗോകുല്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആക്രമിച്ച കേസില്‍ 13 പേര്‍ക്കെതിരെയാണ് ചാവക്കാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ച ഒന്നോടെ ദേശീയ പാത ഐനിപ്പുള്ളി പരപ്പില്‍താഴം റോഡില്‍ വെച്ചായിരുന്നു ആക്രമണം.
വെള്ളിയാഴ്ച്ച രാത്രി കണ്ടാലറിയാവുന്ന ഒരു സംഘം ആളുകള്‍ പരപ്പില്‍താഴത്തുള്ള വീട്ടിലെത്തി മിഥുനെ അന്വേഷിച്ചിരുന്നു. എന്നാല്‍ ആ സമയം മിഥുന്‍ വീട്ടിലുണ്ടായിരുന്നില്ല. മാരകായുധങ്ങളുമായി എത്തിയ സംഘം മിഥുന്റെ അമ്മ ഷീജക്ക് നേരെ വാളുവീശുകയും അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. ഭാര്യ സോഫിയയുമായി തൃശൂരില്‍ പോയിരുന്ന മിഥുന്‍ വിവരമറിഞ്ഞ് സോഫിയയെ ഗുരുവായൂര്‍ നെന്മിനിയിലുള്ള വീട്ടിലാക്കുകയും സുഹൃത്ത് ഗോകുലുമായി അമ്മയുടെ അടുത്തേക്ക് പുറപ്പെട്ടതായിരുന്നു. പരപ്പില്‍താഴം ട്രഞ്ചിംഗ് ഗ്രൗണ്ട് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് ആറു ദിവസം നിരാഹാര സമരം നടത്തിയ നിയമ വിദ്യാര്‍ഥി സോഫിയയുടെ ഭര്‍ത്താവാണ് മിഥുന്‍.
സംഭവത്തില്‍ പതിമൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ട് നാല് ദിവസമായിട്ടും അവരെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം, കെ.എസ്.യു. ജില്ലാ കമ്മിറ്റികളുടെ ആരോപണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെവി. ഷാനവാസ് കുന്നംകുളം എ.സി.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപെട്ടു. പരപ്പില്‍താഴം ട്രെഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യവുമായി ബന്ധപ്പെട്ട സമരത്തിന് ശേഷം മിഥുനും, കുടുംബതത്തിനും എതിരെ ഭീഷണി നിലനിന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ അക്രമം.ഭരണത്തിന്റെ തണലില്‍ പ്രതികളെ രക്ഷപെടുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികളെ ഉടന്‍ പിടികൂടിയില്ലങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കമുള്ള സമര പരിപാടികളുമായി ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി മുന്നോട്ട് വരുമെന്ന് ഷാനവാസ്, കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫായിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."