വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 72 എന്ന നിലയിലാണ് ഇന്ത്യ. ശിഖര്‍ ധവാന്‍(46*) ചേതേശ്വര്‍ പൂജാര(14*) എന്നിവരാണ് ക്രീസില്‍. മുരളി വിജയ്(7) ആണ് പുറത്തായ ബാറ്റ്‌സ്മാന്‍.
ആന്റിഗ്വയില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. താരതമ്യേന ദുര്‍ബലമായ വിന്‍ഡീസ് ബൗളിങിനെതിരേ ഇന്ത്യന്‍ ഓപണര്‍മാര്‍ പ്രതിരോധത്തിലാണ് കളിച്ചത്. മികച്ച രീതിയില്‍ പന്തെറിയാനും വിന്‍ഡീസിനായി. നിരന്തരം ഷോട്ട് ബോളുകളെറിഞ്ഞ വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യയെ സമ്മര്‍ദത്തിലേക്ക് തള്ളിയിടുകയും ചെയ്തു.
ആദ്യ ടെസ്റ്റ് കളിക്കുന്ന ഷാനന്‍ ഗബ്രിയേല്‍ ഇന്ത്യയുടെ മികവുറ്റ ബാറ്റിങ് നിരയ്‌ക്കെതിരേ മികച്ച ബൗളിങാണ് കാഴ്ച്ചവച്ചത്. ഗബ്രിയേലിന് തന്നെയാണ് വിജയ്‌യുടെ വിക്കറ്റ്. ബൗളിങ് അനുകൂലമായ പിച്ചില്‍ ശ്രദ്ധയോടെ കളിക്കുന്നതില്‍ വരുത്തിയ പിഴവാണ് വിജയ്‌യുടെ പുറത്താകലിന് വഴിയൊരുക്കിയത്. ഗബ്രിയേല്‍ പന്തില്‍ ഷോട്ടിന് ശ്രമിച്ച വിജയ് ബ്രാത്ത്‌വൈറ്റിന് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. എന്നാല്‍ ധവാന്‍-പുജാര സഖ്യം 58 റണ്‍സ് ചേര്‍ത്ത് ഇന്ത്യയെ മത്സരത്തിലേക്ക് മടങ്ങികൊണ്ടു വരികയായിരുന്നു.
ധവാന്‍ 74 പന്ത് നേരിട്ട് നാലു ബൗണ്ടറിയടിച്ചിട്ടുണ്ട്. അവസാന എട്ടു ടെസ്റ്റുകളില്‍ ധവാന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ കൂടിയാണിത്. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഒരു സ്പിന്നറെ മാത്രമാണ് വിന്‍ഡീസ് ടീമിലുള്‍പ്പെടുത്തിയത്. അതുകൊണ്ട് പേസ് ബൗളര്‍മാരെ ശ്രദ്ധാപൂര്‍വം കളിച്ചാല്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സ്വന്തമാക്കാം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അഞ്ചു ബൗളര്‍മാര്‍ക്കാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അവസരം നല്‍കിയത്. സ്പിന്നര്‍മാരായി രവിചന്ദ്രന്‍ അശ്വിന്‍, അമിത് മിശ്ര, എന്നിവര്‍ ഇടംപിടിച്ചപ്പോള്‍ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നീ മൂന്ന് പേസര്‍മാരെ ടീമിലിടം പിടിച്ചു. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, സ്റ്റ്യുവര്‍ട്ട് ബിന്നി എന്നിവരെആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തിയില്ല. ടീമിലിടം കിട്ടുമെന്ന് പ്രതീക്ഷിച്ച സൂപ്പര്‍ രോഹിത് ശര്‍മയെയും ടീമിലുള്‍പ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."