HOME
DETAILS

മുസിരിസ് ടു മക്ക സഊദി- മലബാരി അപൂര്‍വ സംഗമം

  
backup
April 27 2019 | 18:04 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%ac

 

റ്റാണ്ടുകള്‍ക്ക് മുന്‍പ് അന്നം തേടി യാത്ര തിരിച്ച തങ്ങളുടെ പിതാമഹന്മാരിലൂടെ ഒടുവില്‍ സഊദി പൗരത്വം നേടി ഇവിടെ സ്വന്തം നാട്ടുകാരായി കഴിയുന്ന മലബാരികള്‍ മക്കയിലും പരിസരങ്ങളിലും പലപ്പോഴെങ്കിലും കാണാന്‍ കഴിയും. നല്ല അസ്സല്‍ തനി നാടന്‍ മലയാളം സംസാരിക്കുന്ന സഊദികള്‍. ഒരുപക്ഷെ ഇവരുടെ വേരുകള്‍ തേടി യാത്ര ചെയ്താല്‍ ചെന്നെത്തുക, മലപ്പുറത്തെ ഏതെങ്കിലും ഒരു ഗ്രാമത്തിലോ അതല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ആദ്യകാല ഗള്‍ഫുകാരുടെ കുടുംബത്തിലേക്കോ മറ്റുമായിരിക്കും. ഇത്തരം ആളുകളെ കണ്ടെത്തി ഒരു അത്യപൂര്‍വ്വ സംഗമത്തിനാണ് കഴിഞ്ഞയാഴ്ച ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ് അങ്കണം സാക്ഷിയായത്. 'മുസിരിസ് ടു മക്ക' എന്ന ലേബലില്‍ സംഘടിപ്പിച്ച സംഗമം വേറിട്ട അനുഭവമായിരുന്നു.
പിതാമഹന്മാരിലൂടെ തങ്ങള്‍ ഇന്ത്യന്‍ വംശജരാണെന്നും മലയാളക്കരയുമായി അഭേദ്യ ബന്ധമാണ് തങ്ങള്‍ക്കെന്നും ഇവര്‍ അഭിമാനത്തോടെ തന്നെ പറയുന്നു. സഊദി- ഇന്ത്യ സൗഹൃദത്തിന് പുതിയ അധ്യായം രേഖപ്പെടുത്തിയ സംഗമത്തില്‍ ഇത്തരത്തില്‍ നിരവധി മലബാരി സഊദികളാണ് സംഗമിച്ചത്. മക്കയിലും പരിസരങ്ങളിലും ഇത്തരത്തില്‍ മുന്നൂറോളം കുടുംബങ്ങളെങ്കിലും ഉണ്ടെന്നാണ് കണക്കുകള്‍. തനി നാടന്‍ മലയാളത്തില്‍ സംസാരിക്കുന്ന ഇവര്‍ കേരളത്തിന്റെ മക്കളാണ്. ഇവിടുത്തെ ജീവിത സാഹചര്യത്തില്‍ സഊദി വനിതകളെ വിവാഹം ചെയ്ത് ജീവിതം ഇവിടെ ആരംഭിക്കുകയായിരുന്നു പലരും. ഇതില്‍ പലരുടെയും പിതാക്കളാണ് മലയാളികള്‍. ഉമ്മമാര്‍ സഊദി പൗരന്മാരും. എന്നാല്‍, ഇതില്‍ പലര്‍ക്കും തങ്ങളുടെ പിതാവ് എങ്ങനെയാണ് ഇവിടേക്ക് എത്തിയതെന്നതുപോലും അറിയുകയില്ല. തന്റെ ബാപ്പ മരിക്കുമ്പോള്‍ താന്‍ ചെറിയ കുട്ടിയായിരുന്നുവെന്ന് ഇതില്‍ അംഗമായ ഒരു മലബാരി സഊദി പൗരന്‍ പറഞ്ഞു. പിന്നീട് സ്വന്തമായി നയിച്ച് ജീവിതം പച്ച പിടിപ്പിക്കുകയായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ സഊദികളെന്നു തോന്നിക്കുന്നവര്‍ പച്ച മലയാളത്തിലൂടെ തങ്ങളുടെ ബന്ധം അയവിറക്കുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിയില്‍ നിന്നും നൂറ്റാണ്ടുകള്‍ മുന്‍പ് മക്കയിലെത്തി പിന്നീട് സഊദി പൗരത്വം സ്വീകരിച്ചവരുടെ മക്കളാണിവരെങ്കിലും കേരളത്തെ ജന്മനാടായാണ് അവര്‍ കാണുന്നത്. മലയാളികളോടുള്ള സമീപനവും അങ്ങനെത്തന്നെ.


ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവുമായി (ജി.ജി.ഐ) സഹകരിച്ചാണ് മലബാരി സഊദിയുടെ ഒരുമിച്ച് കൂടലിനു കോണ്‍സുലേറ്റ് ആതിഥ്യമരുളിയത്. ഇവരില്‍ പലരും മക്കയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷികളായവരാണ്. മക്ക ഹറം പള്ളി മുറ്റത്ത് കളിച്ചു വളര്‍ന്ന ഇവര്‍ ഇപ്പോള്‍ മക്കയില്‍ ഹജ്ജ് സമയത്തും മറ്റുമായി കേരളത്തില്‍ നിന്നടക്കം വിദേശികള്‍ക്ക് സൗജന്യമായി ഭകഷണമടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിലും മുന്‍പന്തിയിലുണ്ടാവും. തങ്ങളുടെ പിതാമഹന്മാര്‍ ചെയ്തുപോരുന്ന പുണ്യ കര്‍മങ്ങള്‍ തെറ്റിക്കാതെ ഇന്നും ഇവര്‍ തുടരുകയാണ്. തൊണ്ണൂറ്റിനാല് വര്‍ഷം മുന്‍പ് ആരംഭിച്ച മദ്രസത്തുല്‍ മലൈബാരി ഇന്നും അതിന്റെ തനിമ ഉയര്‍ത്തിപ്പിച്ച് മക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നിന്ന് തന്നെ മക്ക- കേരള ബന്ധം വായിച്ചെടുക്കാന്‍ കഴിയും.


നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഉപജീവനം തേടി അറേബ്യന്‍ മണ്ണിലെത്തി കഠിനാധ്വാനത്തിലൂടെ ജീവിത വിജയത്തിന്റെ വീരഗാഥകള്‍ തീര്‍ത്ത മലൈബാരികള്‍ക്ക് പുറമെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെ സഊദി പ്രമുഖരും സംഗമത്തില്‍ പങ്കെടുത്തു. ഇവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ മക്കയിലും പരിസരങ്ങളിലും ബിസിനസ് നടത്തുന്നവരാണ്. സംഗമത്തോടനുബന്ധിച്ച് നടന്ന മുഖാമുഖത്തില്‍ പങ്കെടുത്ത് ഇന്ത്യന്‍ വംശജരായ സ്വദേശികള്‍ തങ്ങള്‍ പിന്നിട്ട ജീവിത വഴിത്താരകളെക്കുറിച്ച് മലയാളത്തിലും ഉറുദുവിലും ഹിന്ദിയിലും തെലുങ്കിലും മണിപ്പൂരിയിലും സംസാരിച്ചത് കാണികളില്‍ കൗതുകവും ആശ്ചര്യവും ജനിപ്പിച്ചു.
മലൈബാരികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വംശജരായ ഇരുപതിലേറെ സഊദി പ്രമുഖരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. തലാല്‍ മലൈബാരി, അബ്ദുല്ല മലൈബാരി, മുസ്തഫ ബകര്‍ മലൈബാരി, മുഹമ്മദ് സഈദ് മൊസാകോ, അബ്ദുറഹിമാന്‍ യൂസുഫ്, അബ്ദുസ്സലാം ഗൗസ് അലി, അഹ്മദ് അതാഉല്ല ഫാറൂഖി, ഡോ.അബ്ദുല്‍ റഹീം മുഹമ്മദ് മൗലാന തുടങ്ങിയവര്‍ ആദരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. അത്യപൂര്‍വ്വ സംഗമത്തോടനുബന്ധിച്ച് കുരുന്നു കലാകാരികള്‍ അവതരിപ്പിച്ച ഒപ്പന, ദഫ് മുട്ട്, സൂഫി ഡാന്‍സ്, കോല്‍ക്കളി തുടങ്ങിയ കലാവിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ വംശജരായ സഊദി പ്രമുഖകര്‍ക്ക് ഗ്രഹാതുരത്വത്തിന്റെ ഓര്‍മകള്‍ സമ്മാനിച്ചു. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മഖ്യാതിഥിയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago