HOME
DETAILS
MAL
മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡ് ബെന്യാമിന്
backup
April 27 2019 | 18:04 PM
തിരുവനന്തപുരം: 28ാമത് മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡ് നോവലിസ്റ്റ് ബെന്യാമിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 'ആടുജീവിതം' എന്ന നോവലാണ് ബെന്യാമിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 1993നും 2018നും ഇടയില്‍ ആദ്യ പ്രസിദ്ധീകരണം നടത്തിയ നോവലുകളും കഥാസമാഹരങ്ങളുമാണ് അവാര്‍ഡിന് പരിഗണിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കെ.ആര് മീര, എന്‍. ശശിധരന്, പ്രൊഫ. എം.വി നാരായണന് എന്നിവരുള്‍പ്പെട്ട ജഡ്ജിങ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രൊഫ. പി.ആര്.സി നായര്‍ രൂപകല്പന ചെയ്ത ശില്പം, പ്രശംസാപത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."