HOME
DETAILS
MAL
വിദേശ വനിതയുടെ കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു
backup
August 29 2018 | 11:08 AM
തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി-2 വിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റപത്രത്തില്‍ 77പേജുകളാണുള്ളത്. 104 സാക്ഷികളും 112റെക്കോര്‍ഡുകളും 81 തൊണ്ടി വസ്തുക്കളും കുറ്റപത്രത്തില്‍ വിവരിക്കുന്നുണ്ട്.
വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന ലിഗയെ മാര്‍ച്ച് 14ന് രാവിലെ 7.30നാണ് പോത്തന്‍കോട് ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍നിന്ന് കാണാതാകുന്നത്. ദിവസങ്ങള്‍ക്കു ശേഷമാണ് ലിഗയുടെ മൃതദേഹം കണ്ടല്‍ കാട്ടില്‍ കണ്ടെത്തിയത്. കേസില്‍ പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരാണ് പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."