മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണം: പ്രക്ഷോഭം ശക്തമാക്കാന്‍ പി.ഡി.പി
കല്‍പ്പറ്റ: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് പി.ഡി.പി സംസ്ഥാന കമ്മിറ്റി. ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് പി.ഡി.പിയെന്നും സംസ്ഥാന സെക്രട്ടറി മൊയ്തീന്‍കുട്ടി ചെമ്പോത്തറ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വൃക്ക രോഗവുമായി ബന്ധപ്പെട്ട് ശാരീരിക അസ്വസ്ഥതകള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന് ക്രിയാറ്റിന്റെ അളവും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ അനിവാര്യമായിക്കുകയാണെന്നാണ് ബംഗളുരു ആസ്റ്റര്‍ സി.എം.സി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തുള്ള വിദഗ്ധ ചികിത്സ ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് ആരോഗ്യനിലയെ കുറിച്ച് വീണ്ടും ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്.
ഈ സാഹചര്യത്തിലെങ്കിലും നിരവധി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മഅ്ദനിക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതിനായി കേരള-കര്‍ണാടക സര്‍ക്കാരുകളുടെ ഇടപെടല്‍ ഉണ്ടാവണം. വിചാരണത്തടവുകാരനായി 10വര്‍ഷം പിന്നിടുകയാണ് മഅ്ദനി. മഅ്ദനിക്ക് നീതി ഉറപ്പാക്കാന്‍ ജനാധിപത്യ പ്രതിഷേധങ്ങള്‍ വ്യാപിപ്പിക്കുമെന്നും ഇതിന് പൊതുജനങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടാവണമെന്നും സംസ്ഥാന സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."