കുട്ടനാട്: 90 ശതമാനം ശുചീകരണം പൂര്‍ത്തിയായി
ആലപ്പുഴ: കുട്ടനാട്ടിലെ മഹാ ശുചീകരണം രണ്ടാം ദിവസം പിന്നിട്ടു. കുട്ടനാട്ടിലെ 90 ശതമാനം വീടുകളിലും ശുചീകരണം പൂര്‍ത്തിയായി. കൈനകരിയില്‍ വെള്ളക്കെട്ടുള്ളതിനാല്‍ ഭാഗികമായി മാത്രമേ ശുചീകരണം നടന്നിട്ടുള്ളു.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണം കൂടാതെ തദ്ദേശവാസികള്‍ നടത്തിയ ശുചീകരണവും ഇതില്‍പ്പെടും. ഇന്നലെ വരെ 60,704 വീടുകളാണ് ശുചീകരിച്ചിട്ടുള്ളത്. 633 പൊതുസ്ഥാപനങ്ങളും 123 സ്‌കൂളുകളും 342 പൊതുസ്ഥലങ്ങളും ശുചീകരിക്കാന്‍ കഴിഞ്ഞു. വന്‍ ജനകീയ പങ്കാളിത്തമാണ് എല്ലാ മേഖലയില്‍നിന്നും ഉണ്ടായത്.
ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്, പി. തിലോത്തമന്‍ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ശുചീകരണം. ദിവസങ്ങളോളം ഇവിടെ ചെലവഴിച്ചാണ് ഇവര്‍ ദൗത്യത്തിന് മാര്‍ഗനിര്‍ദേശം നല്‍കിയത്.
ശുചീകരണത്തിന്ജില്ലയ്ക്ക് പുറത്തുനിന്ന് 10,000 പേരെയാണ് പ്രതീക്ഷിച്ചതെങ്കിലും അതിലേറെപ്പേരെത്തി. ആദ്യ ദിവസം 11, 319 പേരാണ് ശുചീകരണത്തില്‍ പങ്കെടുത്ത വളണ്ടിയര്‍മാര്‍. രണ്ടാം ദിവസം 11007 പേര്‍ ജില്ലയ്ക്ക് പുറത്തുനിന്ന് ശുചീകരണത്തില്‍ പങ്കെടുത്തു. പുറത്തുനിന്ന് വന്നവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഭക്ഷണം, ശുചീകരണത്തിനുള്ള സാമഗ്രികള്‍, വാഹന സൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."