ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ലിവര്‍പൂള്‍
ല@ണ്ടന്‍: അഞ്ച് ഗോളിന്റെ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനം ലിവര്‍പൂള്‍ തിരിച്ചു പിടിച്ചു. ഒരു പക്ഷെ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരം വരെയേ ലിവര്‍പൂളിന്റെ ഒന്നാം സ്ഥാനത്തിന് ആയുസുണ്ടാകൂ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഹണ്ടേഡഴ്‌സ്ഫീല്‍ഡിനെയാണ് ലിവര്‍പൂള്‍ തകര്‍ത്തത്.
ഇതോടെ ഒരു മത്സരം അധികം കളിച്ച ലിവര്‍പൂളിന് രണ്ട@ാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ര@ണ്ട് പോയിന്റിന്റെ ലീഡ് നേടാനായി. കളി ആരംഭിച്ച് 15 ാം സെക്കന്‍ഡില്‍ കെയ്റ്റ ഹഡേഴ്‌സ്ഫീല്‍ഡിന്റെ വലയില്‍ പന്തെത്തിച്ച് എതിര്‍ താരങ്ങളെ ഞെട്ടിച്ചു. ആദ്യ മിനുട്ടിലെ ഗോള്‍ തന്നെ ലിവര്‍പൂളിന് ഇരട്ടി ശക്തി നല്‍കി. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ എക്കാലത്തെയും വേഗതയേറിയ ഗോള്‍ കൂടിയായിരുന്നു കഴിഞ്ഞ ദിവസം പിറന്നത്. സാദിയോ മാനെ (23, 66), മുഹമ്മദ് സലാഹ് (45+1, 83) എന്നിവരുടെ ഇരട്ടഗോളുകളും ലിവര്‍പൂളിന്റെ വിജയത്തില്‍ നിര്‍ണായകമായി. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരാളികള്‍ക്ക് ഒരവസരത്തിലും കളിയിലേക്ക് തിരിച്ചുവരാന്‍ ലിവര്‍പൂള്‍ അവസരം നല്‍കിയില്ല. പന്തടക്കത്തില്‍ ആധിപത്യം സ്ഥാപിച്ച ടീം ഹഡേഴ്‌സ്ഫീല്‍ഡിന് മേല്‍ സര്‍വാധിപത്യം നേടി.
ഇന്ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി കടുത്ത സമ്മര്‍ദത്തിലായിരിക്കും ഇറങ്ങുക. മത്സരത്തില്‍ തോല്‍വിയോ സമനിലയോ പിണഞ്ഞാല്‍ സിറ്റിയുടെ കിരീടമോഹം ഏറെക്കുറെ ഇല്ലാതാകും. 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂളിന് ഇനി ര@ണ്ട് കളികള്‍ മാത്രമാണ് ശേഷിക്കുന്നത്. സിറ്റിക്ക് മൂന്ന് മത്സരങ്ങളും ബാക്കിയു@ണ്ട്.
91 പോയിന്റോടെ ലിവര്‍പൂളും 89 പോയിന്റുമായി സിറ്റിയും കടുത്ത പോരാട്ടമാണ് അവസാന മത്സരങ്ങളില്‍ കാഴ്ചവയ്ക്കുന്നത്. ഇന്നത്തേതുള്‍പ്പെടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടത്തിലേക്കെത്തണമെങ്കില്‍ മൂന്ന് ഫൈനലുകളാണുള്ളത്.
ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന മത്സരത്തില്‍ ലെസ്റ്റര്‍സിറ്റി ആഴ്‌സനലിനെ നേരിടും. ആദ്യ നാലില്‍ ഉള്‍പ്പെടാന്‍ പാടുപെടുന്ന ആഴ്‌സനലിന് ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനില്ല. വൈകിട്ട് 6.35ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലി എഫ്.സിയെ നേരിടും.
ബേണ്‍ലിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നാണ് സിറ്റിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. എന്തായാലും ഇന്ന് ജയിക്കാനുള്ള ഒരുക്കത്തിലാണ് പെപും സംഘവും. അതേസമയം, ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചെല്‍സി മത്സരവും ശ്രദ്ധ നേടുന്നതാകും. കാരണം ആദ്യ നാലിലെത്താനുള്ള മോഹത്തോടെയാണ് ചെല്‍സിയും യുനൈറ്റഡും ഇറങ്ങുന്നത്.
അവസാന മൂന്ന് മത്സരങ്ങളിലും തോല്‍വി പിണഞ്ഞ യുനൈറ്റഡ് ഡു ഓര്‍ ഡൈ പോളിസിയാണ് ഇന്നത്തെ മത്സരത്തില്‍ പിന്തുടരുക.
അതേസമയം, ഹാരി കെയ്ന്‍ ഇല്ലാതെ ഇറങ്ങിയ ടോട്ടനം എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ് ഹാം യുനൈറ്റഡിനോട് പരാജയപ്പെട്ടു. 67ാം മിനുട്ടില്‍ മൈക്കല്‍ അന്റോണിയോ ആണ് വെസ്റ്റ് ഹാമിന്റെ വിജയഗോള്‍ നേടിയത്. സമനിലയെങ്കിലും നേടി രക്ഷപ്പെടാന്‍ ടോട്ടനം കിണഞ്ഞ് ശ്രമിച്ചെങ്കിലും ശ്രമങ്ങളൊന്നും ഫലംകണ്ടില്ല.
മറ്റു മത്സരങ്ങളില്‍ ഫുള്‍ഹാം കാര്‍ഡിഫ് സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ വോള്‍വ്‌സ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വാര്‍ഡ് ഫോര്‍ഡിനെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തില്‍ ബേര്‍ണ്‍മൗത്തും സതാംപ്റ്റണും 3-3നും ക്രിസ്റ്റല്‍ പാലസും എവര്‍ട്ടനും ഗോള്‍രഹിത സമനിലയിലും പിരിഞ്ഞു.
രണ്ടാം സീസണിലും
ഗോള്‍വേട്ടക്കാരനായി സലാഹ്
കഴിഞ്ഞ ദിവസം ലിവര്‍പൂളിന് വേണ്ടി ഇരട്ട ഗോള്‍ നേടിയതോടെ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം വീണ്ടും ചരിത്രത്തിലേക്ക് നടന്നുകയറുകയാണ്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ സലാഹ് വണ്‍ സീസണ്‍ വണ്ടറാണെന്ന ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടി നല്‍കുന്ന പ്രകടനമാണ് സീസണില്‍ സലാഹ് നടത്തുന്നത്.
ഇന്നലത്തെ ഇരട്ട ഗോളോടെ തുടര്‍ച്ചയായ രണ്ട@ാം സീസണിലും സലാഹ് ഇരുപതോ അതിലധികമോ പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടുന്ന താരമായി മാറി. ഈ നേട്ടം സലാഹിനെ ലിവര്‍പൂളിന്റെ ചരിത്ര താരമാക്കി മാറ്റി.
ലിവര്‍പൂളില്‍ ര@ണ്ട് താരങ്ങള്‍ മാത്രമേ തുടര്‍ച്ചയായി ര@ണ്ട് ലീഗുകളില്‍ 20 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ.
റോബി ഫ്‌ളവറും ലൂയിസ് സുവാരസുമായിരുന്നു മുമ്പ് ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളത്. സലാഹ് ഈ നേട്ടത്തില്‍ എത്തിയതോടെ ലിവര്‍പൂളിന്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലേക്ക് കയറുകയാണ്. ഇന്നലത്തെ ര@ണ്ട് ഗോളുകളോടെ സലാഹിന് ലീഗില്‍ 21 ഗോളുകളായി.
സലാഹാണ് ലീഗിലെ നിലവിലെ ടോപ്പ് സ്‌കോറര്‍. ആദ്യ നൂറു മത്സരങ്ങളില്‍ നിന്ന് ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും സലാഹ് സ്വന്തം പേരില്‍ കുറിച്ചു.
20 ഗോളുമായി ലിവര്‍പൂളിന്റെ സെനഗല്‍ താരം സാദിയോ മാനെയും സലാഹിന് തൊട്ടുപിറകിലായിട്ടുണ്ട്. 20 ഗോളുകളാണ് മാനെ നേടിയിട്ടുള്ളത്. മാനെയ്ക്ക് പിറകില്‍ 19 ഗോളുകള്‍ വീതമുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ അഗ്വേറോയും ആഴ്‌സനലിന്റെ ഒബാമയങ്ങും ഉ@ണ്ട്. ഇരുവര്‍ക്കും മൂന്ന് മത്സരങ്ങള്‍ ബാക്കിയുണ്ട്. അതേസമയം, സലാഹിന് ഇനി രണ്ട് മത്സരങ്ങളുമാണ് ബാക്കിയുള്ളത്.
ഇന്നത്തെ മത്സരം
ഫൈനലിന് തുല്യം: പെഡ്രോ
ലണ്ടന്‍: ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ ചെല്‍സിയുടെ മത്സരം ഫൈനലിന് തുല്യമാണെന്ന് ചെല്‍സി താരം പെഡ്രോ. ടോപ് ഫോര്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ ചെല്‍സിക്ക് മുന്നില്‍ ഉള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്.
ഇന്ന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും ടോപ് ഫോറിന് ലക്ഷ്യമിടുന്ന ടീമുകള്‍ ആണ് എന്നതാണ് പെഡ്രോ ഇന്ന് നടക്കുന്നത് ഫൈനല്‍ ആണ് എന്ന് വിശേഷിപ്പിച്ചത്.
ഇപ്പോള്‍ 67 പോയിന്റുമായി നാലാം സ്ഥാനത്താണ് ചെല്‍സി. പക്ഷെ 66 പോയിന്റുമായി ആഴ്‌സനലും, 64 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും തൊട്ടു പിറകിലു@ണ്ട്. അതേസമയം, ഇന്നലെ ടോട്ടനം പരാജയപ്പെട്ടത് ചെല്‍സിക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. മാഞ്ചസ്റ്ററില്‍ ചെന്ന് കളിക്കുക അത്ര എളുപ്പമല്ല.
എങ്കിലും വിജയിക്കാന്‍ ആകുമെന്ന് കരുതുന്നു. യുനൈറ്റഡിന്റെ ഫോം മോശമാണെങ്കിലും വളരെ മികച്ച താരങ്ങളുള്ള ടീമാണ് മാഞ്ചസ്റ്റര്‍ യുറ്റൈഡ് എന്ന് പെഡ്രോ ഓര്‍മിപ്പിച്ചു. എന്ത് വിലകൊടുത്തും ഇന്ന് ജയിക്കുമെന്നും പെഡ്രോ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."