HOME
DETAILS

തൃക്കരിപ്പൂരില്‍ ഗുണ്ടാ ആക്രമണം; മൂന്നുപേര്‍ക്ക് പരുക്ക്

  
backup
April 28 2019 | 04:04 AM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be

തൃക്കരിപ്പൂര്‍: ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു നേരെ ഗുണ്ടാ ആക്രമണം. സാരമായി പരുക്കേറ്റ കാസര്‍കോട് സ്വദേശികളായ വി. മുഹമ്മദ് റഫീഖ് (22), എം.പി മഹറൂഫ് (19), എറണാകുളം പെരുമ്പാവൂര്‍ സ്വദേശി കെ.എ മാഹിന്‍ (20) എന്നിവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വടക്കെകൊവ്വലിലെ താമസ സ്ഥലത്ത് കയറിയാണ് കഴിഞ്ഞ ദിവസം രാത്രി വൈകി അഞ്ചുപേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായെത്തി അക്രമം അഴിച്ചു വിട്ടത്.  തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് ഇവരെ രക്ഷപ്പെടുത്തി തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
തൊഴിലാളികളുടെ 33,000 രൂപയോളം കവര്‍ന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. കണ്ടാലറിയുന്നവരാണ് അക്രമത്തിനു പിന്നിലെന്നും എല്ലാവരും മദ്യലഹരിയിലാണെന്നും ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ചന്തേര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  അതേസമയം, നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് ഒതുക്കി തീര്‍ക്കാനുളള ശ്രമമാണ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.  തൃക്കരിപ്പൂരിലെ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളെ അക്രമിച്ചവര്‍ക്കെതിരേ അടിയന്തിരമായി നടപടിയെടുക്കണമെന്ന് തൃക്കരിപ്പൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.എച്ച് റഹീം, സെക്രട്ടറി എ.ജി നൂറുല്‍ അമീന്‍, എസ് അബ്ദുറഹ്മാന്‍, കെ.വി കൃഷ്ണ പ്രസാദ്, ഗോപാലകൃഷണന്‍, കെ. മുഹമ്മദ് ആരിഫ് എന്നിവര്‍ ആവശ്യപ്പെട്ടു.


നാടിന്റെ സമാധാനം നശിപ്പിക്കുന്നത് കഞ്ചാവ് ലോബികള്‍


തൃക്കരിപ്പൂര്‍: ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന സംഘങ്ങള്‍ വിലസുന്നുണ്ട്. ചെറിയ കഞ്ചാവ് പൊതികള്‍ വില്‍ക്കുന്ന ചെറിയൊരു വിഭാഗം പൊലിസിന്റെ കെണിയില്‍പെടുന്നുണ്ടെങ്കിലും വില്‍പനസംഘത്തിലെ വലിയൊരുഭാഗം വലയ്ക്ക് പുറത്താണ്.
മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവെത്തുന്നത്. മൊത്തമായി തൃക്കരിപ്പൂരിലും ചെറുവത്തൂരിലെത്തിച്ച് ഏജന്റുമാര്‍ക്ക് ഭാഗംവച്ച് കൊടുക്കുകയാണ് പതിവ്. പടന്ന, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ ടൗണുകളിലെയും അതുപോലെ തന്നെ കടലോര പ്രദേശമായ വലിയപറമ്പ പഞ്ചായത്തിലെ പരിസര പ്രദേശങ്ങളിലെ യുവാക്കളെ ലക്ഷ്യമാക്കിയാണ് ഇവിടങ്ങളിലേക്ക് കഞ്ചാവെത്തിക്കുന്നത്.
ഇതര പ്രദേശത്തുള്ളവര്‍ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ അസമയങ്ങളില്‍ കറങ്ങിനടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ചില കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന ഉള്‍പ്പെടെയുള്ള സമൂഹവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി നേരത്തെ പരാതിയുണ്ട്.
എന്നാല്‍ പൊലിസ് ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്.
മദ്യ-കഞ്ചാവ് ലോബികള്‍ പെരുകിയതോടെ തൃക്കരിപ്പൂര്‍ ടൗണില്‍ സാമൂഹ്യദ്രോഹികളും പെരുകി. രാത്രിയാകുന്നതോടെ വിജനമാകുന്ന സബ് റജിസ്ട്രാര്‍ ഓഫിസ്, പഴയ ഫയര്‍‌സ്റ്റേഷന്‍ എന്നീ പരിസരങ്ങളിലാണ് ഇത്തരക്കാര്‍ ലഹരിയില്‍ അഴിഞ്ഞാടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago