HOME
DETAILS
MAL
പത്രം കത്തിച്ചതില്‍ പ്രതിഷേധിച്ചു
backup
July 21 2016 | 19:07 PM
കണ്ണൂര്‍: അഭിഭാഷകര്‍ കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പത്രം കത്തിച്ചതിനെ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് കെ.ടി ശശി, സെക്രട്ടറി എന്‍.പി.സി രംജിത്ത് എന്നിവര്‍ അപലപിച്ചു. അഭിഭാഷകര്‍ നിയമത്തിന് അതീതരാണെന്ന തരത്തില്‍ പെരുമാറുന്നത് നീതിന്യായ വ്യവസ്ഥയ്ക്കുതന്നെ വെല്ലുവിളിയാണ്. അഭിഭാഷകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചു വാര്‍ത്ത നല്കുന്നതില് അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടു കാര്യമില്ല. അക്രമംകാട്ടി മാധ്യമങ്ങളുടെ വായടപ്പിക്കാമെന്നു കരുതുന്നതു വ്യാമോഹമാണെന്നും യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."