HOME
DETAILS
MAL
അന്യായമായ തടങ്കല്‍: മുഖ്യമന്ത്രിക്ക് പരാതി നല്കി
backup
April 28 2019 | 06:04 AM
പുന്നയൂര്‍ക്കുളം: കരുതല്‍ തടങ്കലിന്റെ പേരില്‍ വടക്കേക്കാട് പൊലിസ് നിരപരാധികളായ യുവാക്കളെ പിടികൂടി അന്യായമായി കേസെടുത്തതായി പരാതി. വടക്കേക്കാട് എസ്.ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച കസ്റ്റഡിയിലെടുക്കുകയും മണിക്കൂറുകള്‍ക്കു ശേഷം വിട്ടയക്കുകയും ചെയ്ത അണ്ടത്തോട് സ്വദേശികളായ ജാഫര്‍,അബ്ദുല്‍ സലാം, ബിനിയാസ്, ബെന്ഷിദ്, ഹനീഫ എന്നിവരാണ് മുഖ്യമന്ത്രി, അഭ്യന്തര വകുപ്പ് സെക്രട്ടറി, പൊലിസ് കംപ്ലെയിന്റ് അതോറിറ്റി, സംസ്ഥാന, ജില്ലാ പൊലിസ് മേധാവികള്‍, മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."