HOME
DETAILS
MAL
കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് സി.പി.എം പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ അറ്റു
backup
September 04 2020 | 16:09 PM
കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു. അഴിയൂര്‍ സ്വദേശി രെമീഷ് അടക്കം രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കാണ് സ്റ്റീല്‍ ബോംബ് പൊട്ടി പരുക്കേറ്റത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. നിര്‍മാണം പൂര്‍ത്തിയായ 13 സ്റ്റീല്‍ ബോംബുകളും പൊലിസ് കണ്ടെടുത്തു. സ്ഫോടനം നടന്നയിടത്ത് നിന്നും രണ്ടുപേരുടെ ചെരുപ്പും കിട്ടിയിട്ടുണ്ട്.
ഗുരുതരമായി പരുക്കേറ്റ രെമീഷ്, സജിലേഷ് എന്നിവരെ ആശുപത്രിയില്‍ ചികിത്സയിലാണ്. ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ഇരുപത്തിനാലാം പ്രതിയായിരുന്നു രമീഷ്. പിന്നീട് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. ടി.പി കേസിലെ മുഖ്യപ്രതിയായ കൊടി സുനിയുമായി അടുത്ത ബന്ധമുള്ളയാളാണ് അഴിയൂര്‍ സ്വദേശിയായ രെമീഷ്. പരുക്കേറ്റ രണ്ടാമന്റെ നില ഗുരുതരം അല്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."