HOME
DETAILS

ഹോക്കി മാന്ത്രികനുള്ള സമ്മാനമായി ഇന്ത്യന്‍ ജയം

  
backup
August 29, 2018 | 7:40 PM

%e0%b4%b9%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8

 


ജക്കാര്‍ത്ത: ഇന്ത്യയുടെ എക്കാലത്തെയും ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിന്റെ 113ാം ജന്‍മവാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഈ ദിവസം ഇന്ത്യക്കാര്‍ ദേശീയ കായിക ദിനമായി ആചരിക്കുന്ന സമയത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഹോക്കിയില്‍ പുതിയൊരു ചരിത്രം രചിക്കുന്ന തിരക്കിലായിരുന്നു. ചൈനയെ തോല്‍പിച്ച് ഇന്ത്യന്‍ സംഘം ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലില്‍ പ്രവേശിച്ചാണ് ധ്യാന്‍ ചന്ദിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്.
20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യന്‍ വനിതാ ഹോക്കി സംഘം ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഫൈനലില്‍ ജപ്പാനെയാണ് ഇന്ത്യന്‍ സംഘം നേരിടുക. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ വനതാ ടീം മികച്ച പ്രകടനം നടത്തിയിരുന്നു. ഗോള്‍ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷമായിരുന്നു ഇന്ത്യയുടെ ഗോള്‍ പിറന്നത്. കോര്‍ണറില്‍ നിന്ന് ഗുര്‍ജിത് സിങ്ങായിരുന്നു ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണ കൊറിയയെ 2-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയായിരുന്നു ജപ്പാന്‍ ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലിലെത്തിയതോടെ ഏഷ്യന്‍ ഗെയിംസില്‍ ഒരു ചരിത്ര മെഡല്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ഹോക്കി സംഘം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  2 days ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  2 days ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 days ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  2 days ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  2 days ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  2 days ago
No Image

ജനങ്ങളിലേക്ക് അതിവേഗമെത്താൻ കൃത്രിമബുദ്ധി; യുഎഇയുടെ പുതിയ എഐ വക്താവായി 'സായിദ്'

uae
  •  2 days ago
No Image

ആശങ്കകൾക്കൊടുവിൽ നെയ്മർ പരിശീലന മൈതാനത്തേക്ക്; ഹെയ്‌തിക്കെതിരായ മത്സരത്തിൽ കളിച്ചേക്കുമെന്ന് സൂചന

Football
  •  2 days ago
No Image

യുഎഇ ആരോഗ്യരംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിച്ച മനുഷ്യസ്‌നേഹി; മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ളയുടെ ഓർമ്മകൾ പുതുക്കി രാജ്യം

uae
  •  2 days ago
No Image

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി; 19 പേർക്ക് കൂടി ഷിഗെല്ല, കുരങ്ങ് പനിയും അമീബിക് മസ്തിഷ്‌ക ജ്വരവും സ്ഥിരീകരിച്ചു; തൃശൂരിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

Kerala
  •  2 days ago