പൊന്നാനി ലൈറ്റ്ഹൗസ് ഭാഗത്ത് കടല്‍ഭിത്തി നിര്‍മാണം ഉടന്‍
പൊന്നാനി: പൊന്നാനി ലൈറ്റ്ഹൗസ് ഭാഗത്തെ ബാക്കിയുള്ള കടല്‍ഭിത്തി നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കി. പൊന്നാനി തീരദേശത്ത് കടല്‍ കയറി ദുരിതമനുഭവിക്കുന്ന തീരദേശ നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് സ്പീക്കര്‍ ഇടപെട്ട് പരിഹാരമാകുന്നു.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക അനുമതി നേടിയാണ് കടല്‍ഭിത്തി നിര്‍മാണം ഉടന്‍ ആരംഭിക്കുന്നത്. തുടര്‍ച്ചയായി കടല്‍ക്ഷോഭത്താല്‍ ഭീതിയിലാഴ്ന്ന തീരദേശ നിവാസികളുടെ പ്രശ്നത്തിന് ഇതോടെ ശാശ്വത പരിഹാരമാകുകയാണ്. കടല്‍ഭിത്തി നിര്‍മാണത്തിനായി മുമ്പ് തന്നെ 65 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ച് കരാര്‍ വെയ്ക്കാന്‍ തുടങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാലാണ് കരാര്‍ വെയ്ക്കാന്‍ കഴിയാതിരിക്കുകയും നിര്‍മാണം നീണ്ടുപോകുകയും ചെയ്തത്. എന്നാല്‍ തീരദേശ നിവാസികളുടെ ജീവസുരക്ഷയെ മുന്‍നിര്‍ത്തിയാണ് നിര്‍മാണത്തിനായി പ്രത്യേക അനുമതി ലഭിച്ചിരിക്കുന്നത്. പൊന്നാനി ലൈറ്റ്ഹൗസിന് വടക്കുമാറി 100 മീറ്ററിലധികം ദൂരത്തിലാണ് കടല്‍ഭിത്തി നിര്‍മാണം. ലൈറ്റ് ഹൗസ് ഭാഗത്ത് കടല്‍ കയറുന്നത് തടയാനായി 75 ലക്ഷം രൂപ ചെലവഴിച്ച് കടല്‍ഭിത്തി നിര്‍മിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."