വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; 12 പ്രതികള്‍ തമിഴ്നാട്ടില്‍ പിടിയില്‍
ഇരിട്ടി: ആലപ്പുഴ തുറവൂരില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ 12 പ്രതികളെ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എന്‍.ആര് ജയരാജും സംഘവും തമിഴ്നാട് നാഗൂരിലെത്തി പിടികൂടി. തട്ടിക്കൊണ്ടുപോകലിനിരയായ യുവതിയുടെ അടുത്ത ബന്ധുക്കളായ നജുമ അബ്ദുല്‍ സലാം, സിറാജുദീന്‍, നരിപ്പറ്റയിലെ അബ്ദുറഹ്മാന്, കുറ്റ്യാടിയിലെ റാഹിദ് (36), തലശേരിയിലെ ബി.കെ അഷറഫ്, വടകര നരിപ്പറ്റയിലെ അബ്ദുല്‍സലാം, മുഹമ്മദ് സിറാജ്, ക്വട്ടേഷന്‍ ഏറ്റെടുത്തെത്തിയ ഇരിട്ടി ശിഹാബ് മന്‍സിലിലെ ചള്ളിന്റകത്ത് റഫീഖ്, ഇരിട്ടി കല്ലുമുട്ടി ശിഹാബ് മന്‍സിലിലെ സുബൈര്‍ (47), ഇരിട്ടി പയഞ്ചേരിയിലെ ചക്കര സി.കെ അന്‍ഷാദ്, പയഞ്ചേരിമുക്ക് ഫാത്തിമ മന്‍സിലിലെ കബീര്‍(41) എന്നിവരെയാണ് പൊലിസ് സംഘം പിടികൂടിയത്. വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ വടകര നടരിപ്പറ്റയിലെ യുവതി പ്രണയത്തെ തുടര്‍ന്നാണ് ആലപ്പുഴ തുറവൂരില്‍ അനില്‍കുമാറിനെ തേടി വരന്റെ വീട്ടിലെത്തിയത്. ഇരുവരും തൊട്ടടുത്ത ദിവസം തുറവൂരിനടുത്ത ക്ഷേത്രത്തില്‍വച്ച് വിഹവാതിരായി. ഒരുമിച്ച് താമസിക്കുകയായിരുന്ന ഇവരുടെ തുറവൂരിലെ വീട്ടിലെത്തിയ യുവതിയുടെ ബന്ധുക്കളും ക്വട്ടേഷം സംഘവും ചേര്‍ന്ന് വീടാക്രമിച്ച് കുടുംബാംഗങ്ങളെ മര്‍ദിച്ച് യുവതിയെ തല്ലിപ്പരുക്കേല്പ്പിച്ച് നിര്‍ബന്ധിതമായി കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."