HOME
DETAILS
MAL
ജോസ് കെ. മാണിക്കെതിരേ തൊടുപുഴ ജില്ലാ കോടതിയില്‍ ഹരജി
backup
September 05 2020 | 03:09 AM
തൊടുപുഴ: ജോസ് കെ. മാണിക്കെതിരെ തൊടുപുഴ ജില്ലാ കോടതിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഹരജി നല്കി. കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പാര്‍ട്ടി യോഗങ്ങള്‍ ചേരുന്നതില്‍ നിന്നും ജോസ് കെ. മാണിയെ വിലക്കിയ ഇടുക്കി മുന്‍സിഫ് കോടതിയുടെ ഉത്തരവ് ലംഘിച്ചതായും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കേസിലെ വാദി മനോഹര്‍ നടുവിലേടത്ത് വീണ്ടും കോടതിയെ സമീപിച്ചത്.
ചെയര്മാന് എന്ന പേരില്‍ പാര്‍ട്ടി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതു കോടതി ഉത്തരവിന്റെ ലംഘനമാണെങ്കിലും ജോസ് കെ.മാണി സ്റ്റിയറിങ് കമ്മിറ്റിയോഗം വിളിച്ചു ചേര്‍ക്കുന്നതായി വാര്‍ത്താ ചാനലില്‍ കൂടി അറിയിപ്പു നല്‍കിയിരിക്കുകയാണ്. പാര്‍ട്ടി ചെയര്മാന് എന്ന നിലയില്‍ പോസ്റ്ററുകള്‍,ബാനറുകള്‍ തുടങ്ങിയവ സ്ഥാപിച്ച് ജോസ് കെ. മാണി പാര്‍ട്ടി ചെയര്‍മാനായി പരസ്യം വയ്ക്കുന്നതും മറ്റു ഭാരവാഹികളെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ പാര്‍ട്ടി ഭരണഘടന പ്രകാരം ചെയര്‍മാനു മാത്രമേ അധികാരമുള്ളൂവെന്നും ചെയര്‍മാനായി ജോസ് കെ. മാണിക്ക് പ്രവര്‍ത്തിക്കാന്‍ നിരോധനമുള്ളതിനാല്‍ പാര്‍ട്ടി കമ്മിറ്റി വിളിച്ചുചേര്‍ക്കുന്നതു കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."