HOME
DETAILS
MAL
തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ മകന് ശിക്ഷിക്കപ്പെടട്ടേയെന്ന് കോടിയേരി
backup
September 05 2020 | 03:09 AM
തിരുവനന്തപുരം: മയക്കുമരുന്നു കേസില്‍ മകന് ബിനീഷ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ആരോപണങ്ങള്‍ക്ക് ബിനീഷ് തന്നെ മറുപടി നല്‍കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സിയാണു കേസ് അന്വേഷിക്കുന്നത്.
ബിനീഷിനെതിരെ പ്രതിപക്ഷ നേതാവിന്റെ പക്കല്‍ തെളിവുണ്ടെങ്കില്‍ അത് കേന്ദ്ര ഏജന്‍സിക്കു കൈമാറണം. ആരും സംരക്ഷിക്കാന്‍ തയാറാകില്ലെന്നും തെറ്റു ചെയ്തെങ്കില്‍ തൂക്കികൊന്നോട്ടേയെന്നും കോടിയേരി പറഞ്ഞു.
വെഞ്ഞാറമൂട്ടിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളെ തകിടം മറിക്കാനാണു യു.ഡി.എഫ് ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയും ഇടതുമുന്നണിയും സജ്ജമാണ്.
യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം വന്നാല്‍ ഇടതുമുന്നണി നിഷേധാത്മക നിലപാടു സ്വീകരിക്കില്ല.
നിലപാടു സ്വീകരിക്കേണ്ടതു ജോസ് കെ.മാണിയാണ്.
നേരത്തെ യു.ഡി.എഫില്‍ നിന്നും പുറത്താക്കിയെന്നു പറഞ്ഞവര്‍ ഇപ്പോള്‍ അവരുടെ പിറകെ ഓടി നടക്കുകയാണെന്നും എന്തായാലും അവര്‍ തെരുവിലാകില്ലെന്നും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."