നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം
തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റിലായ പ്രതിപക്ഷ യുവജന സംഘടന പ്രവര്‍ത്തകര്‍ക്ക് ജാമ്യം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേര്‍ക്കാണ് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരായ പൊലിസ് റിപ്പോര്‍ട്ട്. ഈ പണം പ്രതികള്‍ കെട്ടിവയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൂടാതെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നും പാസ്‌പോര്‍ട്ട് ഉള്ളവര്‍ മൂന്നു ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഉപാധിയില്‍ പറയുന്നു.
Rahul mankootathil, PK Firoz, and 35 other protesters were granted bail following their arrest during the assembly march. The event marked a significant moment in the ongoing protests against the government, with multiple opposition leaders participating.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."