HOME
DETAILS

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

  
October 14, 2024 | 12:54 PM

School Buses Involved in Accidents in Kannur and Alappuzha Kerala

തിരുവനന്തപുരം: ആലപ്പുഴയിലും കണ്ണൂരിലും സ്‌കൂള്‍ കുട്ടികളുമായി പോയ ബസുകള്‍ മറിഞ്ഞ് അപകടം. 31 വിദ്യാര്‍ത്ഥികളാണ് രണ്ട് ബസുകളിലുമായി ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും സാരമായ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

ആലപ്പുഴയില്‍ സ്‌കൂള്‍ ബസ് കോടുകുളഞ്ഞി തയ്യില്‍പ്പടിക്ക് തെക്ക്,  മാമ്പ്ര പാടത്തേക്കാണ് ബസ് പാടത്തേക്ക് മറിഞ്ഞാണ് അപകടം. കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠം സ്‌കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്. 25 ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും കാര്യമായ പരിക്കുകള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

കണ്ണൂരില്‍ പഴശ്ശി ബഡ്‌സ് സ്‌കൂളിലെ വാഹനമാണ് കാറിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടത്തില്‍പെട്ടത്. ആറ് വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്, ആര്‍ക്കും കാര്യമായ പരിക്കുകളില്ല.

കൊല്ലം പരവൂരില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നും പുക ഉയര്‍ന്നു. 31 കുട്ടികളുമായി യാത്ര ചെയ്ത മീയണ്ണൂര്‍ ഡല്‍ഹി പബ്‌ളിക് സ്‌കൂളിന്റെ ബസിലാണ് പുക ഉയര്‍ന്നത്. പുക കണ്ടതോടെ ബസ് നിര്‍ത്തിയ ഡ്രൈവര്‍ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ പുറത്തിറക്കി. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

Two separate accidents involving school buses have been reported in Kannur and Alappuzha, Kerala, resulting in injuries and damage. Authorities are investigating the causes of the incidents, highlighting concerns over road safety and student transportation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  4 days ago