പ്രളയം: പറവൂരിന് ആശ്വാസമേകി കുറ്റ്യാടിക്കാരുടെ സൗഹൃദ കൂട്ടായ്മ
കൊച്ചി: പ്രളയം ദുരിതം വിതച്ച പറവൂരിന് ആശ്വാസമേകി കുറ്റ്യാടിക്കാരുടെ സൗഹൃദ കൂട്ടായ്മ. പ്രളയത്തില്‍ സര്‍വതും നഷ്ടപെട്ട പറവൂരിലെ വീടുകളില്‍ ശുചീകരണത്തിനായി കുറ്റ്യാടിയില്‍ നിന്നും എത്തിയത് 40 പേരടങ്ങുന്ന സംഘമാണ്. പറവൂര്‍, ആലുവ മേഖലകളിലെ നൂറുകണക്കിന് വീടുകളിലാണ് ഇവര്‍ ശുചീകരണം നടത്തിയത്. വീടുകള്‍ക്ക് പുറമേ കിറണറുകളും, സംഘം വൃത്തിയാക്കി നല്‍കി. മൂന്ന് ദിവസം നീണ്ടുനിന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ശേഷം ഇന്നലെ സംഘം കുറ്റ്യാടിയിലേക്ക് തിരിച്ചു.
സംഘത്തിന്റെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്ന പറവൂര്‍ മാലോത്ത് പ്രദേശത്തെ 500 വീട്ടുകാര്‍ക്ക് കോഴിക്കോടന്‍ ബിരിയാണികൂടി വിളബിയാണ് സംഘം കോഴിക്കോടിന്റെ കരുതലും സ്‌നേഹവും അറിയിച്ചത്. കുറ്റ്യാടിയില്‍ ബിസിനസ് നടത്തുന്ന ഷംസീറിന്റെ നേതൃത്തിലാണ് ഇവര്‍ പ്രളയബാധിത മേഖലയിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തനവുമായി ഇറങ്ങിത്തിരിച്ചത്. സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കളിലൂടെയാണ് ആലുവയിലേയും പറവൂരിലേയും പ്രളയ ദുരിതം ഇവര്‍ മനസിലാക്കിയത്. കിണറുകളും വീടുകളും വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് പമ്പ് സെറ്റുകള്‍ ഇവര്‍ കരുതിയിരുന്നു.
എട്ട് ഇലക്ട്രീഷ്യന്മാര്‍, നാലു പ്ലംബര്‍മാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശുചീകരിക്കുന്നതിനൊപ്പം അവശ്യസാധനങ്ങളും പാത്രങ്ങളും വീടുകളിലേക്കെത്തിക്കാനും ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു. വീടുകള്‍ വൃത്തിയാക്കുന്നതിനൊപ്പം വയറിങ്ങും പ്ലംബിങ്ങുമെല്ലാം പുനസ്ഥാപിച്ചു. കിറണിനൊപ്പം മോട്ടോറുകളും നന്നാക്കി നല്‍കി.ഒപ്പം വീടിനകത്ത് താമസമാക്കുന്നതിന് അത്യാവശ്യം വേണ്ട പാത്രങ്ങളും പലചരക്ക് സാധനങ്ങളും പായയും വാങ്ങി നല്‍കിയാണ് ഓരോവീട്ടില്‍ നിന്നും ഇവര്‍ പടിയിറങ്ങിയത്.
ആദ്യനാളുകളില്‍ വയനാട് ജില്ലയിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. അഞ്ച് ലക്ഷം രൂപയുടെ വസ്ത്രങ്ങളും ഭക്ഷണ സാമഗ്രികളും ഉള്‍പ്പെടെ ഇവിടെ വിതരണം ചെയ്തിരുന്നു. ശുചീകരണ പ്രവര്‍ത്തനത്തിനിടെ അംഗന്‍വാടിയില്‍ നിന്നും കിട്ടിയ 6700 രൂപയും സ്വര്‍ണ്ണ കമ്മലും പള്ളിയില്‍ ഏല്‍പ്പിച്ചു. രാത്രിയില്‍ വീടു വാരന്തയിലും ക്യാംപുകളിലുമായിട്ടാണ് സംഘം കഴിച്ചു കൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."