ചങ്ങനാശേരിയില്‍ മോഷ്ടാക്കള്‍ വിലസുന്നു; പോലീസ് വാഹന പരിശോധനയുടെ തിരക്കില്‍
ചങ്ങനാശേരി: നഗരത്തിലും പഞ്ചായത്തുകളിലും മോഷ്ടാക്കള്‍ കവര്‍ച്ചയുടെ തിരക്കിലാകുമ്പോള്‍ ഇതൊന്നും അറിയാതെ വിവിധ റോഡുകളില്‍ പോലീസിന്റെ വാഹനപരിശോധന തകൃതിയായി നടക്കുന്നു.
മേലുദ്യോഗസ്ഥരുടെ ഉത്തരവ് പാലിക്കാനും പെറ്റിക്കേസുകളുടെ എണ്ണം തികയ്ക്കാനും വേണ്ടിയാണ് പോലീസിന്റെ ശ്രമം. അതിനായി പ്രധാന റോഡുകളിലും ഊടുവഴികളിലുമാണ് പോലീസ് പരിശോധന നടത്തുന്നത്. എന്നാല്‍ പല ദിവസങ്ങളിലും മോഷണവും മോഷണശ്രമവും നടന്നിട്ടും ഇതൊന്നും മറിയാതെ പോലീസ്. ഏതാനും മാസങ്ങളായി ചങ്ങനാശേരിയില്‍ നടന്നിട്ടുള്ള മോഷണത്തിനു പിന്നിലുള്ള പ്രതികളെ കണ്ടെത്തുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.ഇതുമൂലം മേഖലയിലാകെ ജനങ്ങള്‍ രാത്രിയായാല്‍ ഭയത്താലാണ് കഴിയുന്നത്.
മോഷണം നടന്നിട്ടുള്ള വീടുകളുടെയെല്ലാം പുറകുവശത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ കയറിയിട്ടുള്ളത്. രാത്രിയില്‍ പരിശോധന നടത്തുന്ന പോലീസിനും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയുന്നില്ലായെന്നതും സംസാരമാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."