'മനോമയ മാനസികാരോഗ്യ പദ്ധതി': സംയുക്ത ഉദ്ഘാടനം നാളെ
ആലപ്പുഴ: ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സംഘടപ്പിക്കുന്ന പദ്ധതികളായ ആയൂര്‍ ജാഗ്രത പ്രതിരോധപ്രവര്‍ത്തനവും ഔഷധക്കിറ്റ് വിതരണവും മനോമയ മാനസികാരോഗ്യ പദ്ധതിയുടെയും സംയുക്ത ഉദ്ഘാടനം നാളെ രാവിലെ 11ന് ജനറല്‍ ആശുപത്രി അങ്കണത്തിലെ എന്‍.എച്ച്.എം ട്രെയിനിങ് സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിക്കുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മേധാവി ഡോ. ടി.എസ് ജയന്‍ അറിയിച്ചു.
ദുരന്ത ശേഷം പലരിലും ഉണ്ടായിട്ടുള്ള മാനസിക സമ്മര്‍ദം, ഉറക്കക്കുറവ്, ഭയം, ഉത്കണ്ഠ, നഷ്ടബോധം എന്നിവ കൗണ്‍സിലിങ് മുഖേന തരണം ചെയ്യാനായി വിഭാവന ചെയ്തതാണ് മനോമയ പദ്ധതി. ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയ്ക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ മാനസികാരോഗ്യ കേന്ദ്രം മേധാവി ഡോ. പാര്‍വതിദേവി ഡോക്ടര്‍മാര്‍ക്കായി സെമിനാര്‍ നയിക്കും. ചികിത്സ ആവശ്യമായവര്‍ക്ക് ആയുര്‍വേദ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കും. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ മാനസികാരോഗ്യ വിഭാഗം പ്രവര്‍ത്തിക്കുന്ന ഗവ. ആയുര്‍വേദ ആശുപത്രി തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."