കഴിഞ്ഞ 3 മാസത്തിനിടെ അനൂപ് ബിനീഷ് കോടിയേരിയെ വിളിച്ചത് 76 തവണയെന്ന് നാര്‍ക്കോട്ടിക് ബ്യൂറോയുടെ റിപ്പോര്‍ട്ട്
കൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് മൂന്നു മാസത്തിനിടെ 76 തവണ ബിനീഷ് കോടിയേരിയുമായി ഫോണില്‍ ബന്ധപ്പെട്ടതായി നാര്‍ക്കോട്ടിക് ബ്യൂറോയുടെ റിപ്പോര്‍ട്ട്.
ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും ജൂണില്‍ മാത്രം 58 കോളുകളാണ് നടത്തിയത്. കൂടാതെ പ്രമുഖ സംവിധായകനുമായി 22 തവണ അനൂപ് മുഹമ്മദ് ബന്ധപ്പെട്ടിട്ടുണ്ട്.
ജൂലൈ മാസത്തില്‍ 10 കോളുകളാണ് വിളിച്ചത്. പലതും വാട്സ് ആപ്പിലൂടെയാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ജൂലൈ മാസത്തില്‍ എട്ടു കോളുകള്‍ ഇരുവരും ചെയ്തു. ബിനീഷിന്റെ അടുത്ത സുഹൃത്തും തലശേരിയിലെ ബി.കെ 55 ക്ലബിന്റെ അധ്യക്ഷനുമായ അജ്മല്‍ പിലാക്കണ്ടി ഓഗസ്റ്റ് 5 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ 11 തവണയാണ് അനൂപുമായി ഫോണില്‍ സംസാരിച്ചത്.
സംവിധായകന് ഖാലിദ് റഹ്മാന് ജൂണ്‍, ജൂലൈ മാസങ്ങളിലായി 22 തവണ ഫോണില്‍ സംസാരിച്ചു. ബിനീഷിനും അനൂപിനും ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത അബി വെള്ളിമുറ്റം 12 തവണ അനൂപുമായി സംസാരിച്ചു. റമീസ് എന്ന പേരിലുള്ള ഒരാളുടെ രണ്ട് നമ്പറുകളിലേക്ക് പല തവണ വിളിച്ചിട്ടുണ്ട്. ഇത് സ്വര്‍ണക്കടത്തു കേസിലെ പ്രതി റമീസാണോയെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."